Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:29 AM IST Updated On
date_range 16 Oct 2017 10:29 AM IST'ദലിത്' പദം ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ നിർദേശം പിന്‍വലിക്കണം^സണ്ണി എം. കപിക്കാട്
text_fieldsbookmark_border
'ദലിത്' പദം ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ നിർദേശം പിന്‍വലിക്കണം-സണ്ണി എം. കപിക്കാട് തൃശൂര്‍ : ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ നിർദേശം പിന്‍വലിക്കണമെന്ന് ദലിത് ചിന്തകന്‍ സണ്ണി എം.കപിക്കാട്. 'ജനതയും ജനാധിപത്യവും' എന്ന തെൻറ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇൗ ആവശ്യം ഉന്നയിച്ചത്. . ദലിത് എന്ന പദത്തിന് സാമൂഹ്യവും രാഷ്ട്രീയവുമായ നിരവധി അർഥങ്ങളുണ്ട്. അതിനെ ഭയപ്പെടുന്നതിനാലാണ് കേവലം സാങ്കേതികപദമായ പട്ടികജാതി എന്ന പദമുപയോഗിക്കാന്‍ സർക്കാർ ആവശ്യപ്പെടുന്നത്. രാജ്യത്താകമാനം ഫാഷിസത്തിനെതിരെ യഥാര്‍ഥ പ്രതിരോധം സംഘടിപ്പിക്കുന്നത് ദലിതരാണ്. ജിഗ്നേഷ് മേവാനിയും ചന്ദ്രശേഖറുമൊക്കെ അതിെൻറ ഉദാഹരണങ്ങളാണ് എന്ന് അദ്ദേഹം പറഞ്ഞു. ദലിതര്‍ ശാന്തിക്കാരാകുന്നതില്‍ തെറ്റില്ലെങ്കിലും ആത്യന്തികമായി അത് ദലിത് ശക്തിയെ തകര്‍ക്കാനേ ഉപകരിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അംബേദ്കര്‍ വിഭാവനം ചെയ്യുകയും എന്നാല്‍ പുറം കരാറിലൂടെ അട്ടിമറിക്കപ്പെടുകയും ചെയ്ത പ്രത്യേക നിയോജകമണ്ഡലം എന്ന ആശയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച എം. ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. ദലിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെേൻറഴ്‌സിനും ന്യൂനപക്ഷങ്ങള്‍ക്കുമെല്ലാം പ്രത്യേക നിയോജകമണ്ഡലം സ്ഥാപിക്കുകവഴി മാത്രമേ ജനാധിപത്യം അർഥപൂര്‍ണമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതി വിഷയത്തില്‍ അംബേദ്കറാണ് ശരിയെങ്കിലും ദലിതരുടെ ഗാന്ധിവിരോധം പുനഃപരിശോധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ കെ.അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. ഡോ ജയശീലന്‍, മായാ പ്രമോദ്, ഐ ഗോപിനാഥ്, ദിനു കെ, ശ്യാംകുമാര്‍, ആരതി അശോക്, ശരത് , ഡോ. സജില, സുഗുണപ്രസാദ് എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story