Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:29 AM IST Updated On
date_range 16 Oct 2017 10:29 AM ISTസംഘാടക സമിതി ഓഫിസ് തുറന്നു
text_fieldsbookmark_border
ചാവക്കാട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ രാജ്യം നൽകുന്ന അവകാശം ധ്വംസിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല പ്രസിഡൻറ് മുഹമ്മദ് കോയ ബാ അലവി തങ്ങൾ പറഞ്ഞു. സമസ്ത ജില്ല കമ്മിറ്റി അടുത്ത മാസം ഒന്നിന് ചാവക്കാട്ട് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ സമ്മേളനത്തിെൻറ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ കരീം ഫൈസി പൈങ്കണ്ണിയൂർ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല ട്രഷറർ പി.ടി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ ബഷീർ ഫൈസി ദേശമംഗലം, സമസ്ത കേരള ജംഇയ്യത്തുൽ മുദരിസ് ജില്ല സെക്രട്ടറി അബ്ദുൽ ലത്തീഫ് ഹൈത്തമി, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് സിദ്ദീഖ് ബദരി, ചാവക്കാട് ഏരിയ പ്രസിഡൻറ് ഷഫീഖ് ഫൈസി കായംകുളം, ഷുക്കൂർ മൗലവി മണത്തല, സത്താർ ദാരിമി തിരുവത്ര, അബ്ദുൽ ഖാദർ ദാരിമി, കൈസ് വെന്മെനാട്, ടി.കെ. അബ്ദുസ്സലാം, കെ. ബഷീർ, അബ്ദുറഹ്മാൻ കറുകമാട് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ നാസർ ഫൈസി തിരുവത്ര സ്വാഗതവും സലീം പള്ളത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story