Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദലിതരുടെ...

ദലിതരുടെ തൊഴിലില്ലായ്​മ പരിഹരിക്കാൻ നടപടി വേണം ^പി. രാമഭദ്രൻ

text_fields
bookmark_border
ദലിതരുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടി വേണം -പി. രാമഭദ്രൻ ചെറുതുരുത്തി: അഭ്യസ്തവിദ്യരും അല്ലാത്തവരുമായ ദലിത് യുവജനങ്ങൾ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. കേരള ദലിത് യുവജന ഫെഡറേഷ​െൻറ സംസ്ഥാന സമ്മേളനം ചെറുതുരുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 35.42 ലക്ഷം തൊഴിൽരഹിതർ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 6.60 ലക്ഷം ദലിതരാണ്. ഇവരെ കൂടാതെ പരമ്പരാഗത തൊഴിലുകളിൽനിന്ന് പുറന്തള്ളപ്പെട്ട ലക്ഷക്കണക്കിന് തൊഴിൽരഹിതർ വേറെയുമുണ്ട്. ഇതിന് പരിഹാരം കാണാൻ പരമ്പരാഗത തൊഴിലുകളെ ആധുനികവത്കരിക്കുകയും ആധുനിക ജീവിത സംസ്കൃതിക്ക് അനുയോജ്യമായ തൊഴിൽമേഖലകൾ വികസിപ്പിച്ചെടുക്കുകയും വേണം. ഖജനാവിൽനിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖല അടക്കമുള്ള തൊഴിലവസരങ്ങളിൽ സംവരണം ഉറപ്പുവരുത്തേണ്ടതാണ്. എയ്ഡഡ് മേഖലയിലെ സംവരണ വിഷയത്തിൽ കേരള സർക്കാറി​െൻറ വാഗ്ദാനം പാലിച്ചേ മതിയാകൂ. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് പി. രാമഭദ്രൻ മുന്നറിയിപ്പ് നൽകി. കെ.ഡി.വൈ.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് പി.സി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. നടൻ കൊല്ലം തുളസി മുഖ്യാതിഥിയായി. എ. പാച്ചൻ ജന്മശതാബ്ദി സ്മാരക പുരസ്കാരം കൊല്ലം തുളസിക്ക് സമ്മാനിച്ചു. പ്രകടനവും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story