Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:29 AM IST Updated On
date_range 16 Oct 2017 10:29 AM ISTതീരമേഖലയിലെ അക്രമങ്ങൾ: അന്വേഷണം ശക്തമാക്കാൻ ഡി.ജി.പിയുെട ഉത്തരവ്
text_fieldsbookmark_border
കൊടുങ്ങല്ലൂർ: തീരദേശമേഖലയിലെ സമീപകാലത്തായി സാമൂഹിക വിരുദ്ധരുടെ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. അധ്യാപിക അംബികയേയും കുടുംബത്തേയും ആക്രമിച്ചവരെ പിടികൂടണമെന്നും മദ്യം, -മയക്കുമരുന്നുമായി ബന്ധപ്പെടുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂള്‍ പി.ടി.എ എക്‌സിക്യുട്ടീവ് കമ്മിറ്റി നൽകിയ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. ആയിരത്തിഎഴുനൂറോളം വിദ്യാർഥികള്‍ പഠിക്കുന്ന ആര്‍.എം.വി.എച്ച്.എസ് സ്‌കൂള്‍, തൊട്ടടുത്ത ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെൻററിലേക്ക് വരുന്ന നൂറുകണക്കിന് രോഗികള്‍, നാട്ടുകാർ എന്നിവർ സാമൂഹികവിരുദ്ധരുടെ ശല്യംമൂലം ഭയപ്പാടിലാണ്. തീരദേശപ്രദേശങ്ങളില്‍ മദ്യം, കഞ്ചാവ്, മറ്റ് മയക്കുമരുന്ന് ലോബികളുടെ ശല്യംമൂലം സ്വസ്ഥമായി സഞ്ചരിക്കുവാനും ജീവിക്കുവാനും കഴിയാതായെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. അധ്യാപികയേയും കുടുംബത്തേയും ആക്രമിച്ചവര്‍ക്കെതിരെ മതിലകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. പി.ടി.എ യുടെ പരാതിയില്‍ കര്‍ശന നടപടിയെടുക്കണമെന്നും ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ സി.ഐ ബിജുകുമാറിെൻറയും മതിലകം എസ്.ഐ മനു വി. നായരുടേയും നേതൃത്വത്തില്‍ ഈ പ്രദേശത്ത് നിരീക്ഷണം കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു. പി.ടി.എ പ്രസിഡൻറ് ശംസുദ്ദീന്‍ വാത്യേടത്ത് പ്രിന്‍സിപ്പല്‍മാരായ ഡോ. ആര്‍. അനില്‍ കുമാര്‍, ബി. ബീബ ടീച്ചര്‍, പി.ടി.എ വൈസ് പ്രസിഡൻറ് കെ.കെ. നാസര്‍, എം.പി.ടി.എ പ്രസിഡൻറ് ഇ.എസ്. മിനി എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story