Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:29 AM IST Updated On
date_range 16 Oct 2017 10:29 AM ISTഎൻജിനീയറുടെ കൈ തല്ലിയൊടിച്ച കേസിൽ അഭിഭാഷകൻ കീഴടങ്ങി
text_fieldsbookmark_border
തൃശൂർ: കാറിെൻറ പുറകിൽനിന്ന് ഹോണടിച്ചതിന് എൻജിനീയറുടെ കൈ തല്ലിയൊടിച്ച കേസിൽ ഹൈേകാടതിയുടെ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന പ്രതിയായ അഭിഭാഷകൻ അയ്യന്തോൾ എട്ടുകുളം വീട്ടിൽ വി.ആർ. ജ്യോതിഷ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ജാമ്യം നേടി. ഉത്രാട നാളിൽ ശക്തൻ നഗറിലെ ഷോപ്പിങ് മാളിനടുത്ത് മുന്നിൽ കിടന്ന ജ്യോതിഷിെൻറ കാർ മാറ്റാൻ പിന്നിലെ കാറിൽനിന്ന് ഹോൺ മുഴക്കിയ കൂർക്കഞ്ചേരി സ്വദേശി എൻജിനീയർ ഗിരീഷിെൻറ കൈ ഗുണ്ടകൾ തല്ലിയൊടിച്ചു എന്നാണ് കേസ്. ജ്യോതിഷ് ഏർപ്പെടുത്തിയതനുസരിച്ചാണ് തങ്ങൾ കൃത്യം ചെയ്തതെന്ന് അറസ്റ്റിലായ ഗുണ്ടകൾ പൊലീസിന് മൊഴി നൽകിയിരുന്നു. അഡ്വ. ജ്യോതിഷിെൻറ ഫോൺ േരഖകളും ക്വട്ടേഷൻ തുകയുടെ ബാക്കിയും ഇവരുടെ പക്കൽനിന്ന് പൊലീസ് കണ്ടെടുത്തു. ഒളിവിൽ പോയ അഭിഭാഷകൻ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം സമ്പാദിക്കുകയായിരുന്നു. ക്വട്ടേഷൻ നൽകുന്നതിന് സഹായിച്ച ജ്യോതിഷിെൻറ സുഹൃത്ത് കേസിലെ മൂന്നാം പ്രതി പൊങ്ങണംകാട് സ്വദേശി നെൽസൺ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story