Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:34 AM IST Updated On
date_range 13 Oct 2017 10:34 AM ISTഇവർ വേഗം കീഴടക്കിയവർ
text_fieldsbookmark_border
തൃശൂര്‍: ജില്ല സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 11.20 സെക്കൻഡിൽ ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പി.ജെ. സഞ്ജയ് സ്വർണം നേടി. പാറേപറമ്പില്‍ ജഗദീഷിെൻറയും ശശിരേഖയുടെയും മകനായ സഞ്ജയ് 400,200 മീറ്ററിലും മത്സരിക്കുന്നുണ്ട്. ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ നാഷനല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സീനിയര്‍ പെണ്‍കുട്ടികളില്‍ എരുമപ്പെട്ടി ജി.എച്ച്.എസ്.എസിലെ ടി.ജെ. ജംഷീല 12.37 സെക്കന്‍ഡിൽ ഫിനിഷ് ചെയ്തു. എരുമപ്പെട്ടി തെക്കേപ്പുറത്ത് ജമാലിെൻറയും ലൈലയുടെയും മകളാണ്. ഹനീഫയാണ് പരിശീലകൻ. ജൂനിയര്‍ ആണ്‍വിഭാഗത്തില്‍ പന്നിത്തടം കോണ്‍കോഡ് ഇ.എച്ച്.എസ്.എസിലെ മുഹമ്മദ് അസ്ലമിനാണ് സ്വര്‍ണം(12.29 സെക്കൻഡ്). കഴിഞ്ഞവര്‍ഷം ലോങ് ജംപില്‍ സംസ്ഥാന ജേതാവാണ്. മണലി പോക്കാക്കില്ലത്ത് ജമാലുദീെൻറയും സീനത്തിെൻറയും മകനാണ്. ജൂനിയര്‍ പെണ്‍കുട്ടികളിൽ നാട്ടിക ഫിഷറീസ് സ്കൂളിലെ ആന്‍സി സോജന്‍ 12.26 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയത്. ലോങ് ജംപിലും സ്വര്‍ണം നേടി. 200ല്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഈ മൂന്നിനത്തിലും സ്വര്‍ണം നേടിയിരുന്നു. സംസ്ഥാനതലത്തില്‍ ലോങ് ജംപിലും 200 മീറ്ററിലും സ്വര്‍ണം നേടി. ഇടപ്പിള്ളി സോജെൻറയും ജാന്‍സിയുടെയും മകളാണ്. 12.26 സെക്കന്‍ഡിലാണ് സബ്ജൂനിയര്‍ ആണ്‍കുട്ടികളിൽ പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ്.എച്ച്.എസ്.എസിലെ ആദില്‍ മുഹമ്മദ് സ്വര്‍ണം നേടിയത്. കൊടുങ്ങല്ലൂര്‍ കാര കാതിയാളം രാമന്‍കുളത്ത് മുഹമ്മദ്- ഹാജറ ദമ്പതികളുടെ മകനാണ്. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ മറ്റത്തൂര്‍ എസ്.കെ.എച്ച്.എസിലെ ആദിത്യ സുഭാഷ്(13.88) സ്വർണം നേടി. മാഠിച്ചിംപാറ സുഭാഷ്- രസീത ദമ്പതികളുടെ മകളാണ്. ജംപിങ് തോറ്റെങ്കിലും കണ്ടുനിന്നവരുടെ മനസ്സിൽ വിജയി അനസ് തന്നെ തൃശൂര്‍: ജംപിങ് പിറ്റിൽ വിജയിച്ചില്ലെങ്കിലും കണ്ടുനിന്നവരുടെ മനസ്സിൽ അനസ് തന്നെയാണ് വിജയി. ജന്മനാൽ ഒരുകൈയുമായി പിറന്ന ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ പ്ലസ് വണ്‍വിദ്യാർഥി മുഹമ്മദ് അനസ് സീനിയര്‍ ആണ്‍കുട്ടികളുടെ ലോഗ്ജംപിൽ നടത്തിയ പ്രകടനം ഏവരേയും അതിശയപ്പെടുത്തി. രണ്ടുകൈകളും വാനിൽ ആവോളം ഉയർത്തിമാത്രമെ ലോഗ്ജംപ് ചെയ്യാനാവൂ. പക്ഷെ, മറ്റുള്ളവരോടൊപ്പം ഒട്ടും പിറകിലാകാതെ തന്നെ അനസ് മത്സരിച്ചു; കരഘോഷത്തോടെ കൂടി നിന്നവർ ആ പ്രതിഭയെ വരവേറ്റു. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നടുത്തൊടി സ്വദേശിയായ അനസിനെ ക്രൈസ്റ്റ് കോളജിലെ കായിക അധ്യാപകൻ സേവ്യറാണ് ഇരിങ്ങാലക്കുടയിലേെക്കത്തിച്ചത്. കഴിഞ്ഞ വര്‍ഷം വരെ മലപ്പുറം ജില്ലക്കുവേണ്ടി കളത്തിലിറങ്ങിയ ഈ മിടുക്കന്‍ 2015ല്‍ നടന്ന ജില്ല കായിക മേളയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. വീടിനടുത്തുള്ള ജി.യുപി.എസ് മുണ്ടോത്തുപറമ്പില്‍ പഠിക്കുന്ന കാലത്ത് കായികാധ്യാപകനായ ഇല്യാസാണ് അനസിെൻറ പ്രതിഭ തിരിച്ചറിഞ്ഞതും ഈ രംഗത്തേക്ക് കൈപിടിച്ചുനടത്തിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story