ജില്ലയിൽ 1.97 ലക്ഷം കുട്ടികൾക്ക്​ എം^ആർ വാക്​സിൻ നൽകി

05:04 AM
13/10/2017
ജില്ലയിൽ 1.97 ലക്ഷം കുട്ടികൾക്ക് എം-ആർ വാക്സിൻ നൽകി തൃശൂർ: ഒക്ടോബർ മൂന്നിന് ആരംഭിച്ച മീസിൽസ് -റുബല്ല പ്രതിരോധ കുത്തിവെപ്പ് ജില്ലയിൽ 1,97,434 കുട്ടികൾക്ക് നൽകിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സുഹിത അറിയിച്ചു. ഒരു കുട്ടിക്കും ഗൗരവമുള്ള പാർശ്വഫലം കണ്ടെത്തിയിട്ടില്ല. ഇരുനൂറിലധികം സ്കൂളുകളിൽ 524 ക്യാമ്പ് നടത്തി. ക്യാമ്പിൽ ഡോക്ടർ കുട്ടിയെ പരിശോധിച്ച് മറ്റ് അസുഖങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയാണ് കുത്തിവെപ്പെടുത്തത്. പ്രതിരോധ പരിപാടി പുരോഗമിക്കുന്നതായും നവംബർ മൂന്നോെട എല്ലാ കുട്ടികൾക്കും കത്തിവെപ്പ് നൽകാനാകുമെന്നും ആരോഗ്യ വകുപ്പി​െൻറയും വിദ്യാഭ്യാസ വകുപ്പി​െൻറയും വെവ്വേറെ യോഗങ്ങൾ വിലയിരുത്തി.
COMMENTS