Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരയോഗം വാർഷികം

കരയോഗം വാർഷികം

text_fields
bookmark_border
തൃപ്രയാർ: പെരിങ്ങോട്ടുകര എൻ.എസ്.എസ് കരയോഗം വാർഷിക ആഘോഷം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെ ശാന്തി പാലസ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, സ്കോളർഷിപ് വിതരണം, പഠന സഹായ വിതരണം, ലോഗോ പ്രകാശനം, കലാപരിപാടികൾ എന്നിവ ഉണ്ടാകും. കബഡി ടൂർണമ​െൻറ് തൃപ്രയാർ: വാടാനപ്പള്ളി യൂനസ് അനുസ്മരണ വിന്നേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള 15-ാമത് സംസ്ഥാന കബഡി ടൂർണമ​െൻറ് ശനിയാഴ്ച തൃപ്രയാർ ഇൻഡോർ സ്്റ്റേഡിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ പുരുഷ-വനിത ടീമുകൾ പങ്കെടുക്കും. നാഷനൽ ടീമിലേയും യൂനിവേഴ്സിറ്റി ടീമിലേയും പ്രോ കബഡി താരങ്ങൾ പങ്കെടുക്കുന്ന മത്സരം കാണാൻ പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഗീതഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.എം. നൗഷാദ്, ആർ.എ. സാദിക്, കെ.എം. മെഹനാസ്, വി.എ. ബഷീർ, പി.എ. ഷിഹാബ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story