Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcg mail3

tcg mail3

text_fields
bookmark_border
-ജനറൽ- എറിക് ഹോബ്സ്ബോം ജന്മശതാബ്ദി പ്രഭാഷണ പരമ്പര സമാപനം കോഴിക്കോട്ട് തൃശൂർ: വിഖ്യാത മാർക്സിസ്റ്റ് ചരിത്രകാരൻ എറിക് ഹോബ്സ്ബോമി​െൻറ ജന്മശതാബ്ദിയും ഇന്ത്യയിൽ പുരോഗമന സാഹിത്യ പ്രസ്ഥാനം ഉദയം കൊണ്ടതി​െൻറ 80ാം വാർഷികവും ആചരിക്കാൻ കേരള സാഹിത്യ അക്കാദമി വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ സമാപനം 14ന് കോഴിക്കോട്ട് നടത്തും. പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ വൈകീട്ട് അഞ്ചിന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പ്രഫ. ജ്യോതിർമയ ശർമ 'വിയോജിപ്പി​െൻറ പുതിയ ഭാഷക്കായുള്ള അന്വേഷണം' എന്ന പ്രഭാഷണം നിർവഹിക്കും. സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതസ് അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം കെ.ഇ.എൻ ആമുഖ പ്രഭാഷണം നടത്തും. വിൽസൺ സാമുവൽ, ഡോ. ഹേമന്ത്കുമാർ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story