Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുരസ്​കാര വിതരണവും...

പുരസ്​കാര വിതരണവും അനുസ്​മരണ സമ്മേളനവും

text_fields
bookmark_border
കുന്നംകുളം: സി.വി. ശ്രീരാമൻ സ്മൃതി ശനിയാഴ്ച നാലിന് കുന്നംകുളം ടൗൺഹാളിൽ നടക്കും. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. 'സാഹിത്യത്തി​െൻറ അകവും പുറവും' എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. വി.എം. ദേവദാസിന് യശോദ ശ്രീരാമൻ പുരസ്കാരം കൈമാറും. മുല്ലശ്ശേരി ഉപജില്ല കായികമേള: പാവറട്ടി സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് കിരീടം പാവറട്ടി: മുല്ലശ്ശേരി ഉപജില്ല സ്കൂൾ കായികമേളയിൽ പാവറട്ടി സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. ക്രൈസ്റ്റ് കിങ് കോൺവ​െൻറ് സ്കൂൾ രണ്ടാം സ്ഥാനവും പാടൂർ അലിമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി പഞ്ചായത്തംഗം പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. വിജയികൾക്ക് പാവറട്ടി എസ്.െഎ എം.വി. ജയപ്രകാശ് സമ്മാനം നൽകി. വി.എസ്. സെബി, എസ്. മിഥുൻ, സി. രാധാകൃഷ്ണൻ, മുഹ്സിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഒ.ജെ. ഷാജനെ ആദരിച്ചു പാവറട്ടി: ഒ.ജെ. ഷാജന് ലഭിച്ച ദേശീയ അധ്യാപക അവാർഡ് നാടിന് കൂടിയുള്ള അംഗീകാരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ദേശീയ അധ്യാപക അവാർഡ് നേടിയ വാടാനപ്പള്ളി ആർ.സി.യു.പി സ്കൂൾ അധ്യാപകൻ ഒ.ജെ. ഷാജനെ ആദരിക്കാൻ മണലൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ് എ.ടി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ഒ. അബ്ദുറഹ്മാൻകുട്ടി, ജോസ് വള്ളൂർ, ഷാഹിദ കമാൽ, കെ.വി. ദാസൻ, രാജേന്ദ്രൻ അരങ്ങത്ത്, കെ.കെ. ബാബു, കെ.ബി. ജയറാം, എ.ടി. ഉമ്മർ സലീം, ഷാജഹാൻ പെരുവല്ലൂർ, വിമല സേതുമാധവൻ, വി. വേണുഗോപാൽ, കമാലുദ്ദീൻ തോപ്പിൽ, ജോയി ചെറിയാൻ, അനിൽ പുളിക്കൻ, സലാം വെൻമേനാട്, പ്രസാദ് വാക എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story