Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 10:39 AM IST Updated On
date_range 11 Oct 2017 10:39 AM ISTതൃശൂരിെൻറ തട്ടിൽ പിതാവിന് പുതിയ നിയോഗം
text_fieldsbookmark_border
തൃശൂർ: തൃശൂരിെല ക്രൈസ്തവ സഭ വിശ്വാസികളുടെയും പുറത്തുള്ളവരുടെയും സ്വന്തം തട്ടിലച്ചന് ഇനി പുതിയ നിയോഗം. ഹൈദരാബാദിലെ ഷംഷാബാദ് ആസ്ഥാനമായി രൂപവത്കരിച്ച പുതിയ രൂപതയുടെ ബിഷപ്പായി തൃശൂർ അതിരൂപത സഹായ മെത്രാൻ റാഫേൽ തട്ടിൽ നിയമിക്കപ്പെടുേമ്പാൾ അത് അദ്ദേഹത്തിെൻറ അക്ഷീണ പ്രവർത്തനത്തിനുള്ള വത്തിക്കാെൻറ അംഗീകാരം കൂടിയാണ്. തൃശൂർ ചർച്ച് സർക്കിളിലെ തട്ടിൽ വീട്ടിൽ 1956ൽ ഒൗസേപ്പിെൻറയും ത്രേസ്യയുടെയും മകനായാണ് റാേഫൽ തട്ടിലിെൻറ ജനനം. പരേതരായ ലാസറിനും ബേബിക്കും പുറമെ തോമസ്, ഫ്രാൻസിസ്, ശോശന്നം, േജായ്, ജോൺ എന്നീ സഹോദരങ്ങളുണ്ട്. 1971ൽ സെമിനാരിയിൽ ചേർന്ന റാഫേൽ തട്ടിലിന് 1980ൽ തൃശൂർ ബസിലിക്കയിൽ ആർച്ച് ബിഷപ്പ് ജോസഫ് കുണ്ടുകുളമാണ് തിരുപ്പട്ടം നൽകിയത്. റോമിൽനിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ജർമനി, വത്തിക്കാൻ, ഇറ്റലി, ഫ്രാൻസ്, യു.കെ, യു.എസ്, അയർലൻഡ്, ഒാസ്ട്രിയ, സ്വിറ്റ്സർലൻഡ്, ബെൽജിയം, ഹംഗറി, ഇസ്രായേൽ, ഫലസ്തീൻ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള തട്ടിലിന് ജർമൻ, ഇറ്റാലിയൻ, ലാറ്റിൻ ഭാഷകളുമറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story