Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 10:32 AM IST Updated On
date_range 11 Oct 2017 10:32 AM ISTയുവാക്കൾ താക്കോൽ ഊരി കടന്നുകളഞ്ഞു; കെ.എസ്.ആർ.ടി.സി വഴിയിൽ കുടുങ്ങി
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ജീവനക്കാർക്ക് നേരേ അസഭ്യം പറഞ്ഞ് കൈയേറ്റത്തിന് മുതിർന്ന യുവാക്കളിലൊരാൾ ബസിെൻറ താക്കോൽ എടുത്ത് കടന്ന് കളഞ്ഞതോടെ കെ.എസ്.ആർ.ടി.സി റോഡിൽ കുടുങ്ങി. കൊടുങ്ങല്ലൂർ വടക്കേ നടയിൽ ചൊവ്വാഴ്ച രാത്രി എേട്ടാെടയാണ് നാടകീയ സംഭവം. രക്ഷപ്പെട്ടയാളെ പിന്നീട് പൊലീസ് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് ബസ് റോഡിൽനിന്ന് കൊണ്ടുപോയത്. കൊടുങ്ങല്ലൂർ വടക്കേ നടയിലെ സ്റ്റോപ്പിലാണ് മണിക്കൂറുകളോളം ബസ് കിടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തിപുരം സ്വദേശികളായ മൂന്ന് പേരെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ ഒരാളെ സ്ഥലത്തുണ്ടായിരുന്നവരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ഒാേട്ടാറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരാൾ പിടിയിലായത്. ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന ബസ് കൊടുങ്ങല്ലൂർ മുനിസിപ്പൽ ബസ് സ്റ്റോപ്പിൽ യുവാക്കെള കണ്ടതോടെ യാത്രക്കാരെന്ന് കരുതി പൊടുന്നനെ നിർത്തുകയുണ്ടായി. ഇതോടെ ബസ് മേൽ തട്ടിയേനെയെന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവാക്കൾ പ്രശ്നമുണ്ടാക്കിയതെന്ന് ഡ്രൈവർ പറഞ്ഞു. ആദ്യം കണ്ടക്ടറെ കൈയേറ്റം ചെയ്ത ഇവർ അസഭ്യം പറഞ്ഞു. ഇതിനിടെ ബസിൽ അകപ്പെട്ട ഇവരിൽ ഒരാളുമായി മുന്നോട്ട് നീങ്ങിയ ബസ് വടക്കേ നടയിൽ എത്തി. പിറകെ എത്തിയ മറ്റുള്ളവർ തെറിയഭിഷേകം തുടരുന്നതിനിടെയാണ് ഒരാൾ താക്കോലുമായി കടന്നത്. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. ബഹളത്തിനിടെ യാത്രക്കാരും ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story