Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 10:34 AM IST Updated On
date_range 10 Oct 2017 10:34 AM ISTസർക്കാർ കെട്ടിടം കലക്ടർ പ്രസിഡൻറായ ഉദ്യോഗസ്ഥ ക്ലബിെൻറ താവളം
text_fieldsbookmark_border
തൃശൂർ: സർക്കാർ കെട്ടിടത്തിൽ കലക്ടർ പ്രസിഡൻറായ 'ഉദ്യോഗസ്ഥ ക്ലബി'െൻറ പ്രവർത്തനം. അയ്യന്തോളിൽ കലക്ടറേറ്റിന് സമീപം വനിത ഇൻഡോർ സ്റ്റേഡിയത്തിനോട് ചേർന്നുള്ള ജില്ല ഓഫിസേഴ്സ് ക്ലബാണ് അനുമതിയില്ലാതെയും സർക്കാറിന് നൽകേണ്ട വാടക, വെള്ളം നിരക്കുകൾ അടക്കാതെയും പ്രവർത്തിക്കുന്നതെന്ന് പരാതി ഉയർന്നിരിക്കുന്നത്. കലക്ടർ പ്രസിഡൻറും ഗസറ്റഡ് ഓഫിസർമാർ എക്സി.കമ്മിറ്റി അംഗങ്ങളുമാണ്. ക്ലബിെൻറ പ്രവർത്തനങ്ങളെക്കുറിച്ചോ രജിസ്ട്രേഷനെക്കുറിച്ചോ സർക്കാറിന് അറിയില്ല. ജീവനക്കാർക്ക് സർക്കാർ അനുവദിക്കുന്ന 'ഡി' ടൈപ്പ് ക്വാർട്ടേഴ്സ് കെട്ടിടമാണ് ക്ലബായി പ്രവർത്തിക്കുന്നത്. ഇത് വാടകക്കും നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും സർക്കാറിെൻറ കൈവശമില്ലെന്നാണ് കലക്ടറേറ്റിൽ നിന്നുള്ള മറുപടി. സർവിസിലുള്ള ഉദ്യോഗസ്ഥർ മാത്രമെ അംഗങ്ങളാകാവൂ എന്നിരിക്കെ വർഷങ്ങൾക്ക് മുമ്പ് വിരമിച്ചവരും എക്സിക്യൂട്ടിവ് കമ്മിറ്റിയിലുണ്ട്. പൊതുജനങ്ങൾക്കും ഓഫിസർമാർക്കും കായിക പരിശീലനത്തിനും കലാ-സാംസ്കാരിക കൂടിച്ചേരലുകൾക്കുമാണ് കെട്ടിടമെന്നാണ് അറിയുന്നതെന്ന് റവന്യൂ വകുപ്പ് വിശദീകരിക്കുന്നു. എന്നാൽ, പൊതുജനങ്ങൾക്ക് പ്രവേശനം പൂർണമായും നിരോധിച്ചാണ് ക്ലബിെൻറ പ്രവർത്തനം. പരിസരത്തേക്ക് സർക്കാർ ജീവനക്കാർക്ക് പോലും നിയന്ത്രണമുണ്ട്. ഇവിടെ വിവിധ നിർമാണ പ്രവൃത്തികൾ ടെൻഡർ ഇല്ലാതെ നടത്തിയെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story