Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതിലകത്ത്​ മദ്യപസംഘം...

മതിലകത്ത്​ മദ്യപസംഘം വീട് ആക്രമിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: . മതിലകം കിഴക്കുപുറും ആലത്തൂർ സദാനന്ദ​െൻറ വീടിനുനേരെ ഞായറായ്ച രാത്രിയാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിലെത്തിയ സഘം വീടി​െൻറ ജനൽ ചില്ലുകളും മേശയും കസേരയും മറ്റും അടിച്ച് തകർത്തു. ആക്രമണത്തിനിടയിൽ കൈയേറ്റത്തിനിരയായ സദാനന്ദൻ (54), ഭാര്യ ഉഷാകുമാരി (48) എന്നിവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ആക്രമണത്തിനിരയായ വീട്ടുകാർ മർദിച്ചെന്ന് ആേരാപിച്ച് സമീപവാസിയായ രവീന്ദ്രനെയും (54) ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ ചെണ്ട െകാട്ടി ശബ്ദമുണ്ടാക്കിയത് സദാനന്ദൻ ചോദ്യം ചെയ്തിരുന്നു. ഇതിന് പിറകെയാണ് പുറത്തുനിന്ന് വന്നവർ ഉൾപ്പെടെയുള്ള സംഘം ആക്രമണം നടത്തിയത്. മതിലകം പൊലീസ് സ്ഥലത്തെത്തി. കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story