Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃതമായി ഇന്ത്യയിൽ...

അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞ രണ്ട്​ ബംഗ്ലാദേശികൾ അറസ്​റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞ രണ്ട് ബംഗ്ലാദേശികളെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. രാജപൂർ വെൽപുര കാലിബാരിഘട്ട് സ്വദേശികളായ ജാഹിദുൽ (28), സവാൻ (രാംജൻ) എന്നിവരാണ് അറസ്റ്റിലായത്. അഴീക്കോട് ആക്രി കടയിൽ തൊഴിലാളികളായിരുന്നു ഇവർ. സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കസ്റ്റഡിയിലെടുത്തത്. ദ്വിഭാഷികളുടെ സഹായത്തോടെ ചോദ്യം ചെയ്ത േശഷമാണ് അറസ്റ്റ്. കഴിഞ്ഞ മാസം ഒമ്പതിനാണ് ഇവർ കൊടുങ്ങല്ലൂരിലെത്തിയത്. ഇന്ത്യയിൽ തങ്ങാനുള്ള ഒരു രേഖയും കൈവശമിെല്ലന്ന് കൊടുങ്ങല്ലൂർ എസ്.െഎ കെ.ജെ. ജിനേഷ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story