Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 10:31 AM IST Updated On
date_range 9 Oct 2017 10:31 AM ISTസ്വർണം വിൽപനയുടെ പേരിൽ കോടിയുടെ തട്ടിപ്പ്: പ്രതി പിടിയിൽ
text_fieldsbookmark_border
തൃശൂർ: സ്വർണം വിൽക്കാൻ ഏജൻറായി പ്രവർത്തിച്ച് ഒരുകോടിയിലധികം രൂപ തട്ടിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. നെടുപുഴ ചിയ്യാരം കിഴക്കൂട്ട് ഷൈജു ആണ് ഈസ്റ്റ് പൊലീസിെൻറ പിടിയിലായത്. സ്വർണാഭരണങ്ങളും മറ്റും വിറ്റ് തരാമെന്ന് പറഞ്ഞ് ഉപഭോക്താക്കളെ സമീപിച്ച് തൃശൂരിലെ ജ്വല്ലറികളിൽ സ്വർണം വിറ്റ് കിട്ടിയ ഒരുകോടിയിലധികം രൂപ ഉടമസ്ഥർക്ക് നൽകാതെ മുങ്ങിയതായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നാല് കേസുള്ളതിൽ രണ്ടെണ്ണത്തിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതറിഞ്ഞ ഇയാൾ ഗുരുവായൂർ ചൊവ്വല്ലൂർപടിയിൽ മറ്റൊരുപേരിൽ ഒളിവിൽ കഴിയുകയായിരുന്നു. ഈസ്റ്റ് സി.ഐ സേതുവിന് ലഭിച്ച രഹസ്യസന്ദേശത്തിെൻറ അടിസ്ഥാനത്തിൽ ഈസ്റ്റ് എസ്.ഐ എം.ജെ. ജിജോയാണ് അറസ്റ്റ് ചെയ്തത്. പിടികിട്ടാപ്പുള്ളികളെ പിടികൂടുന്ന പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫിസർ മൻസൂർ, സിവിൽ പൊലീസ് ഓഫിസർ ഷിനിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story