Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബ്രാഹ്മണരായ ശാന്തിക്കാരെ മഹാക്ഷേത്രങ്ങളിൽ നിയമിക്കണം-^യുവകലാസാഹിതി.
text_fieldsbookmark_border
അബ്രാഹ്മണരായ ശാന്തിക്കാരെ മഹാക്ഷേത്രങ്ങളിൽ നിയമിക്കണം--യുവകലാസാഹിതി. തൃശൂർ : അബ്രാഹ്മണരായ ശാന്തിക്കാരെ മഹാക്ഷേത്രങ്ങളിൽ നിയമിക്കാൻ ദേവസ്വം ബോർഡ് തയാറാകണമെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിൽ പിന്നാക്ക പട്ടികജാതി വിഭാഗങ്ങളിൽ ഉൾപ്പെട്ട അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിക്കാൻ തീരുമാനിച്ച കേരള സർക്കാറിനെയും ദേവസ്വം ബോർഡിനെയും അഭിനന്ദിച്ചു. 'ക്ഷേത്ര പൗരോഹിത്യം അബ്രാഹ്മണജനതയുടെ ജനാധിപത്യ അവകാശം' മുദ്രാവാക്യമുയർത്തി യുവകലാസാഹിതി നടത്തി വരുന്ന സമരങ്ങളുടെ സാധൂകരണം കൂടിയാണ് തീരുമാനം. ഭരണഘടന പൗരന് ഉറപ്പുനൽകുന്ന തുല്യനീതി ഇതുവഴി പ്രാവർത്തികമാവുകയാണ്. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ സവർണ വർഗീയവാദികൾ അബ്രാഹ്മണ പൂജാരി നിയമനത്തെ എതിർത്തിരുന്നു. അത്തരം നികൃഷ്ട ശക്തികളെ നേരിടാൻ ജനാധിപത്യ സമൂഹം മുന്നോട്ടുവരണമെന്ന് യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story