Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊലപാതകത്തിന് വഴിവെച്ചത് ഒരു വർഷത്തിലേറെ പഴക്കമുള്ള പോര്
text_fieldsbookmark_border
കൊടുങ്ങല്ലൂർ: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ . സി.പി.എം എസ്.എൻ പുരം ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന അഞ്ചാംപരുത്തി വെസ്റ്റ് എ.കെ.ജി നഗറിലും ശാന്തിപുരത്തുമുള്ള യുവാക്കളുടെ സംഘങ്ങൾ തമ്മിൽ നിലനിന്ന പകയും വൈരാഗ്യവുമാണ് ഡി.വൈ.എഫ്.െഎ പ്രവർത്തകൻ മുഹമ്മദ് സിയാദിെൻറ കൊലയിൽ കലാശിച്ചത്. പരസ്പരം പക വെച്ച് പുലർത്തുേമ്പാഴും ഇവർ എല്ലാവരും സി.പി.എം, ഡി.വൈ.എഫ്.െഎ അംഗങ്ങളും അനുഭാവികളുമായിരുന്നു. ഒാണാഘോഷത്തോട് അനുബന്ധിച്ച് എ.കെ.ജി. നഗറിൽ ഇൗ സംഘങ്ങൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന് പ്രതികാരം ചെയ്യാൻ ശാന്തിപുരത്തെ സംഘം ലക്ഷ്യമിട്ടിരുന്നുവേത്ര. ഇത് മനസ്സിലാക്കി എ.കെ.ജി നഗറിലുള്ളവരും കരുതിയിരുന്നതായി പറയുന്നു. ഇൗ സാഹചര്യത്തിലാണ് ആക്രമണത്തിന് നേതൃത്വം നൽകിയ വൈശാഖ് വിളിച്ചുപറഞ്ഞതനുസരിച്ച് ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്കിെൻറ പിറകിലിരുന്ന് മറ്റൊരു പ്രതിയായ ഷനോജ് ആയുധവുമായി എത്തിയത്. തുടർന്നാണ് മുഹമ്മദ് സിയാദിനും സുഹൃത്തുക്കൾക്കും നേരേ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട മുഹമ്മദ് സിയാദും പരിക്കേറ്റ ധനഞ്ജയനും സ്മിനേഷും ശാന്തിപുരം സംഘത്തിലുള്ളവരല്ല. ശാന്തിപുരത്തെ ആഷിക്കിെൻറ കൂട്ടുകാരെന്ന നിലയിലാണ് മൂന്നുപേരും കാറിൽ സഞ്ചരിച്ചത്. അണികൾക്കിടയിലെ പരസ്പര പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം ശ്രമിച്ചില്ലെന്ന് പാർട്ടിയിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story