Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 10:32 AM IST Updated On
date_range 7 Oct 2017 10:32 AM ISTനാലപ്പാടൻ ജന്മദിനാഘോഷം സമാപനം ഇന്ന്
text_fieldsbookmark_border
വടക്കേക്കാട്: നാലപ്പാടൻ ജന്മദിനാഘോഷ ഭാഗമായി നടത്തിയ ആർഷജ്ഞാനം സെമിനാർ അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യൻ പോൾ, മാടമ്പ് കുഞ്ഞുകുട്ടൻ, അജിത് കൊളാടി, ഡോ. സുവർണ നാലപ്പാട്ട് എന്നിവർ സംസാരിച്ചു. കുന്നത്തൂർ നാലപ്പാടൻ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്നുവരുന്ന ജന്മദിനാഘോഷം ശനിയാഴ്ച സമാപിക്കും. വൈകീട്ട് അഞ്ചിന് അനുസ്മരണ സമ്മേളനം കവി ആലങ്കോട് ലീലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫാ. ഡേവിസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടിന് രാമരാജ സ്കൂളിൽ അങ്കമാലി അക്ഷയ 'ആഴം' നാടകം അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story