Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവരവൂരിൽ...

വരവൂരിൽ പന്ത്രണ്ടുകാരന് ഡിഫ്തീരിയ

text_fields
bookmark_border
തൃശൂർ: വരവൂർ തളിക്ക് സമീപം മുമ്പുള്ളിൽഞാൽ വീട്ടിൽ അബ്ദുൽ ഖാദറി​െൻറ മകൻ മുഹമ്മദ് അസ്ലമിനെ(12) ഡിഫ്തീരിയ (തൊണ്ടമുള്ള്) ലക്ഷണങ്ങളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മാതാപിതാക്കൾക്കൊപ്പം ബംഗളൂരുവിൽ പോകും വഴി കോയമ്പത്തൂരിൽെവച്ചാണ് കുട്ടിക്ക് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. നാട്ടിലെത്തി ചികിത്സക്കിടെയാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നിെല്ലന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രതിരോധ കുത്തിെവപ്പിലൂടെ ഫലപ്രദമായി തടയാവുന്ന രോഗമാണ് ഡിഫ്തീരിയ. പ്രതിരോധ കുത്തിവെപ്പ്പൂർത്തിയാക്കാത്ത എല്ലാ കുട്ടികൾക്കും അവ നൽകാൻ മാതാപിതാക്കൾ മുന്നോട്ടുവരണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സുഹിത അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story