Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോക്ടർക്കെതിരെ കർശന...

ഡോക്ടർക്കെതിരെ കർശന നടപടിയെടുക്കണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കൈയേറിയ നഗരസഭയുടെ ഭൂമി ഏറ്റെടുക്കാനെത്തിയ ജീവനക്കാരെ കൈേയറ്റം ചെയ്യുകയും വിവരമറിഞ്ഞെത്തിയ നഗരസഭ ചെയർമാനെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത ഡോ. മജീദിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് കൊടുങ്ങല്ലൂർ നഗരസഭ പാർലമ​െൻററി പാർട്ടി ആവശ്യപ്പെട്ടു. നഗരസഭ ജീവനക്കാരുടെ കൃത്യനിർവഹണത്തിന് തടസ്സംനിന്ന ആശുപത്രി അധികൃതരുടെ നടപടി ധിക്കാരപരമാണെന്നും പാർലമ​െൻററി പാർട്ടി നേതാക്കളായ സി.കെ. രാമനാഥൻ, കെ.ആർ. ജൈത്രൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ഡോ. മജീദിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.െഎ.വൈ.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story