Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുനരുദ്ധരിക്കാന്‍...

പുനരുദ്ധരിക്കാന്‍ നടപടിയായില്ല; കദളിച്ചിറ പുല്ലുമൂടുന്നു

text_fields
bookmark_border
കൊടകര: ആയിരങ്ങള്‍ക്ക് ശുദ്ധജലവും ഹെക്ടര്‍കണക്കിന് സ്ഥലത്തേക്ക് ജലസേചനസൗകര്യവും എത്തിക്കുന്ന ആളൂര്‍ കദളിച്ചിറ സംരക്ഷണമില്ലാതെ നശിക്കുന്നു. പുല്ലും പായലും നിറഞ്ഞ ചിറ നാശത്തി​െൻറ വക്കിലാണ്. കൊടിയ വേനലിലും ജലസമൃദ്ധിയുള്ളതായിരുന്നു ആളൂരിലെ കദളിച്ചിറ. ചാലക്കുടി ഇറിഗേഷന്‍ കനാല്‍ ആളൂരിലൂടെ കടന്നുപോകുന്നതിന് മുമ്പ് മേഖലയിലെ നെല്‍കൃഷിക്ക് ജലസേചനം ഇവിടെനിന്നുമായിരുന്നു. മൂന്നരയേക്കറോളം വിസ്തൃതിയുണ്ടിതിന്. ചണ്ടിയും പുല്ലും നിറഞ്ഞ് തരിശുനിലത്തിനു സമാനമാണ് ഇപ്പോൾ. ആളൂര്‍ പഞ്ചായത്തി​െൻറ പകുതിയിലേറെ പ്രദേശത്തേക്ക് കുടിവെള്ളം പമ്പുചെയ്യുന്നത് ചിറയെ ആശ്രയിച്ചാണ്. കുളത്തി​െൻറ ഒരുഭാഗം വൃത്തിയാക്കി കോണ്‍ക്രീറ്റ് കെട്ടി സംരക്ഷിച്ചാണ് കുടിവെള്ള പദ്ധതിക്കായി കിണറും പമ്പ് ഹൗസും നിര്‍മിച്ചിരിക്കുന്നത്. കൊമ്പൊടിഞ്ഞാമാക്കൽ, ആനത്തടം, എടത്താടന്‍ കവല, ഉറുമ്പന്‍കുന്ന്, ആളൂര്‍ ജങ്ഷന്‍ തുടങ്ങിയ മേഖലകളിലാണ് ഇവിടെനിന്നുള്ള വെള്ളം വിതരണം ചെയ്യുന്നത്. ചാലക്കുടി നഗരസഭയുടെ ചില പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തുന്നുണ്ട്. ആനത്തടം പ്രദേശത്തേക്ക് ജലസേചനത്തിന് വെള്ളം പമ്പുചെയ്യുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും ചിറയുടെ ഒരു വശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടുത്ത് കടന്നുപോകുന്ന കനാലിനെ ആശ്രയിച്ചാണ് വേനലില്‍ ചിറയിലെ ജലനിരപ്പ്. അടിത്തട്ടില്‍ ചളി നിറഞ്ഞുകിടക്കുന്നതിനാല്‍ ലിഫ്റ്റ് ഇറിഗേഷ​െൻറ മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിറയിലെ ജലവിതാനം പെട്ടെന്ന് താഴുന്നുണ്ട്. ചളിയും ഉപരിതലത്തിലെ പുല്ലും ചണ്ടിയും നീക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാകും. ചിറയുടെ സൗന്ദര്യവത്കരണത്തി​െൻറ പേരില്‍ പകുതിയോളം ഭാഗം കരിങ്കല്‍ കെട്ടി സംരക്ഷിക്കുകയും കരയില്‍ സിമൻറ് െബഞ്ചുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, ചിറയുടെ മൂന്നില്‍ രണ്ടുഭാഗത്തോളം വരുന്ന ഭാഗം പുല്ലുമൂടി നികന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഏകദേശം ഒന്നരയടിയിലേറെ കനത്തിലാണ് ചിറയിലെ ജലനിരപ്പിനുമീതെ പുല്ലുമൂടി കിടക്കുന്നത്. ഇത് നീക്കി ചിറ സംരക്ഷിക്കണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story