Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 10:32 AM IST Updated On
date_range 6 Oct 2017 10:32 AM ISTഫാഷിസ്റ്റ് ഭീകരതക്കെതിരെ സാംസ്കാരിക നഗരത്തിൽ പ്രതിഷേധ ജ്വാല
text_fieldsbookmark_border
തൃശൂർ: എതിർ ശബ്ദമുയർത്തുന്നവരെ കൊന്ന് തള്ളുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ സാംസ്കാരിക നഗരത്തിൽ പ്രതിഷേധ ജ്വാല ആളിക്കത്തി. ഗൗരി ലേങ്കഷ്് വധത്തിെൻറ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരെയും സാംസ്കാരിക പ്രവർത്തകരെയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 75ഒാളം ബഹുജന സംഘടനകളുടെയും സാംസ്കാരിക- രാഷ്ട്രീയ-തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഫാഷിസ്റ്റ് വിരുദ്ധ മതേതര പ്രതിഷേധജ്വാല' ഫാഷിസത്തെ െചറുക്കുന്നതിൽ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചു. വിവിധ തുറകളിൽപെട്ട നൂറുകണക്കിന് പ്രവർത്തകർ പ്രതീകാത്മകമായി തൃശൂർ നഗരം വളഞ്ഞ് ഫാഷിസത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് പ്രഖ്യാപിച്ചു. അസഹിഷ്ണുതക്കെതിരെ ജനഗർജനം തുടരുകതന്നെ ചെയ്യുമെന്ന മുന്നറിയിപ്പോടെ സമാപിച്ച പരിപാടി വർഗീയ ഫാഷിസത്തിന് ശക്തമായ താക്കീതായി. പ്രബുദ്ധരായ കേരള ജനതയുടെ മുന്നിൽ ഫാഷിസത്തിന് പത്തി മടക്കേണ്ടി വരുമെന്ന് പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്ത് പ്രഫ. സാറാ ജോസഫ് പറഞ്ഞു. കേരളത്തിൽ ജാഥ നടത്താനെത്തിയ ബി.ജെ.പി ദേശീയ നേതാവിന് പ്രതിഷേധങ്ങൾ നേരിടാനാകാതെ പര്യടനത്തിനിടയിൽവെച്ച് ഒാടിപ്പോകേണ്ടിവന്നത് അതിെൻറ തെളിവാണെന്ന് അവർ പറഞ്ഞു. ദേശീയതയുടെയും രാജ്യസ്നേഹത്തിെൻറയും പേരുപറഞ്ഞ് രാജ്യത്തെ വിഭജിക്കാൻ ഹിന്ദുത്വ തീവ്രവാദികളെ അനുവദിക്കില്ല. ചിന്തക്കും കലക്കും ജനഹൃദയങ്ങളെ കീഴടക്കാനാകും. കലക്കുള്ള ശക്തി മൻ കി ബാത് പോലുള്ള ഗീർവാണങ്ങൾക്കില്ല. ആ ശക്തി തിരിച്ചറിഞ്ഞതിനാലാണ് മാധ്യമങ്ങളുടെയും കലാകാരന്മാരുടെയും നേർക്ക് ഹിന്ദുത്വ ശക്തികൾ വിറളിപിടിച്ച് കുരക്കുന്നത്. അടുത്തകാലത്തായി മാധ്യമങ്ങൾക്കു നേരെ അക്രമം തുടരുകയാണ്. അതിെൻറ ഇരയാണ് ഗൗരി. മാധ്യമങ്ങളെ നിശ്ശബ്ദമാക്കിയാൽ യാഥാർഥ്യങ്ങൾ ജനങ്ങളിലേക്കെത്തില്ല. അവർ വസ്തുതകൾ അറിയില്ല. അതിനാൽ അവർ മാധ്യമങ്ങളെ നിശ്ശബ്ദരാക്കി ഇരുമ്പുമറ സൃഷ്ടിക്കുകയാണ്. ഒന്നുകിൽ മാധ്യമങ്ങളുടെ വായടപ്പിക്കുക, അല്ലെങ്കിൽ വിലക്കുവാങ്ങുക എന്നതാണ് ഇപ്പോൾ ഭൂരിപക്ഷ വർഗീയതയുടെ അജണ്ട. എഴുത്തിനെയും കലയെയും മോദിക്ക് പേടിയാണ്. അതുകൊണ്ടാണ് മോദിയെ വിമർശിച്ച സിനിമനടൻ പ്രകാശ് രാജിനെതിരെ കേസെടുത്തത്. കൽബുർഗിയെയും ധബോൽക്കറെയും പൻസാരയെയും കൊന്നു. ഇേപ്പാൾ ഗൗരിയെയും. മൂന്നരവർഷം കൊണ്ട് ബി.ജെ.പിക്കുണ്ടായ നേട്ടങ്ങളുടെ പട്ടികയിലേക്ക് അവരുടെ ജീവിതങ്ങൾ പിടഞ്ഞുവീണു. അവർ ചൊരിഞ്ഞ രക്തം അർഥവത്താവണമെങ്കിൽ ഫാഷിസത്തിനെതിരെയുള്ള ചെറുത്തു നിൽപ് കൂടുതൽ, കൂടുതൽ ശക്തമാക്കണമെന്ന് സാറാ ജോസഫ് പറഞ്ഞു. ഡോ. വി.ജി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എൻ. വിനയകുമാർ ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാർവതി പവനൻ, കെ. രാജൻ എം.എൽ.എ, പ്രിയനന്ദനൻ, പി.എൻ. ഗോപീകൃഷ്ണൻ, സി. രാവുണ്ണി, കാവുമ്പായി ബാലകൃഷ്ണൻ, ഡോ. പി.വി. കൃഷ്ണൻ നായർ, കെ.എ. ശക്തിധരൻ, അനിൽ പരയ്ക്കാട്, ശ്രീജ ആറങ്ങോട്ടുകര, ഷീബ അമീർ, ജോർജ് പുലിക്കുത്തിയിൽ, പൗലോസ്, കെ.എൻ. ഹരി, പ്രേംപ്രസാദ്, ആർ.കെ. ആശ, പി.എസ്. ഇഖ്ബാൽ, ബെന്നി ബെനഡിക്ട്, െഎ. ഷൺമുഖദാസ്, പ്രഫ. ഉഷാകുമാരി, ഇ.ഡി. ഡേവീസ്, ശശിധരൻ നടുവിൽ, വർഗീസ് ആൻറണി, ഗ്രേസി സേവ, എം.എം. സചീന്ദ്രൻ, സി.വി. പൗലോസ്, പി.ജെ. ആൻറണി, എൻ. മൂസക്കുട്ടി, കെ.ആർ. ജനാർദനൻ തുടങ്ങി നൂറുകണക്കിന് പേർ പെങ്കടുത്തു. തുടർന്ന് ദീപു സംവിധാനം ചെയ്ത 'അവർ ഗൗരി' എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. ശരത് ചേലൂർ സ്വാഗതവും കുക്കു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story