Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലാവകാശ കമീഷൻ നയം:...

ബാലാവകാശ കമീഷൻ നയം: ഫയലി​െൻറ

text_fields
bookmark_border
ബാലാവകാശ കമീഷൻ നയം: ഫയലി​െൻറ പകർപ്പ് ഹാജരാക്കാൻ ലോകായുക്ത നിർദേശം തിരുവനന്തപുരം: ബാലാവകാശ കമീഷനംഗം നിയമനവുമായി ബന്ധപ്പെട്ട ഫയലി​െൻറ പകർപ്പ് ഹാജരാക്കാൻ ലോകായുക്ത നിർദേശം. മന്ത്രി കെ.കെ. ശൈലജക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച പരാതിയിലാണ് ഇൗ നിർദേശം. നിയമനവുമായി ബന്ധപ്പെട്ട് യഥാർഥ ഫയൽ സർക്കാറി​െൻറ കൈവശം ഇല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കാനാണ് സാമൂഹികക്ഷേമ സെക്രട്ടറിക്ക് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ എന്നിവർ നിർദേശം നൽകിയത്. ബാലാവകാശ കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹൈകോടതിയിലെ കേസുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറിയതിനാലാണ് ആ ഫയൽ ഹാജരാക്കാൻ സാധിക്കാത്തതെന്ന് സർക്കാർ അഭിഭാഷകൻ ലോകായുക്തയെ അറിയിച്ചു. ആ സാഹചര്യത്തിലാണ് പകർപ്പ് ഹാജരാക്കാൻ ലോകായുക്തയുടെ നിർദേശം.
Show Full Article
TAGS:LOCAL NEWS 
Next Story