Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപറമ്പിലേക്ക് വള്ളി...

പറമ്പിലേക്ക് വള്ളി പടർന്നത് സംബന്ധിച്ച് അയൽവാസികൾ തമ്മിൽ സംഘട്ടനം

text_fields
bookmark_border
ആമ്പല്ലൂര്‍: -വരന്തരപ്പിള്ളിയില്‍ കുമ്പളത്തി​െൻറ വള്ളി പറമ്പിലേക്ക് പടര്‍ന്നുവെന്നാരോപിച്ച് അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് പരുക്കേല്‍പിച്ചു. സംഭവത്തില്‍ വരന്തരപ്പിള്ളി വിളക്കത്തറ വേണുവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. അയല്‍വാസിയായ ചിറ്റേത്ത് വാസുദേവനാണ് (63) പരിക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് സംഭവം. വാസുദേവ​െൻറ പറമ്പിലെ കുമ്പള വള്ളി വേണുവി​െൻറ പറമ്പിലേക്ക് പടര്‍ന്നിരുന്നു. ഇത് മുറിച്ചുമാറ്റണമെന്ന് വേണു ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വേണുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story