Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 10:37 AM IST Updated On
date_range 3 Oct 2017 10:37 AM ISTമലയാളിയുെട ചിന്തകൾക്ക് തീപടർത്തിയ എം.എൻ വിജയെൻറ ഒാർമക്ക് പത്ത് വയസ്സ്
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ചിന്തകളുടെ സൂര്യൻ പ്രഫ. എം.എൻ. വിജയെൻറ വേർപാടിന് പത്ത് വയസ്സ്. പോരാട്ട വീഥിയിലെ സുപ്രധാന കോടതി വിധി തൃശൂർ പ്രസ് ക്ലബിൽ ലോകത്തോട് വിളിച്ചു പറയവേയാണ് മലയാളിയുടെ മനസ്സിലെ തീക്കനലായി മാറിയ ആ പോരാളി മരിച്ചുവീണത്. 2017 ഒക്ടോബർ മൂന്നിനായിരുന്നു വിയോഗം. ആ വിശുദ്ധ ജീവിതത്തിെൻറ സുതാര്യതപോലെ ആ മരണവും ടെലിവിഷനിലൂടെ ലോകം കണ്ടു. ആ വേർപാടിെൻറ നോവ് ഇന്നും നെഞ്ചേറ്റുന്നവർ ഏറെയാണ്. അദ്ദേഹം ജീവന് തുല്യം സ്നേഹിച്ച പ്രസ്ഥാനത്തിെൻറ അകത്തും, പുറത്തും ഉള്ളവർ അവർക്കിടയിലുണ്ട്. ആസൂത്രണത്തിെൻറയും, അധികാര വികേന്ദ്രീകരണത്തിെൻറയും മറപിടിച്ച് അധിനിവേശം കടന്നുവരുന്നതായി നിരീക്ഷിച്ച വിജയൻ ഇതിനെതിരായ സമരത്തിലാണ് പ്രധാന്യമർഹിക്കുന്ന കോടതി വിധി സമ്പാദിച്ചത്. കോടതി വിധിയുമായി വാർത്തസമ്മേളനത്തിന് പുറപ്പെടുേമ്പാൾ ശാരീരികമായി അവശനായിരുന്ന അദ്ദേഹത്തെ പ്രിയതമ ശാരദ സ്നേഹപൂർവം തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ 'ഇത് എെൻറ വ്യക്തിപരമായ കാര്യമല്ല, നാടിെൻറ പ്രശ്നമാണ്' എന്നായിരുന്നു പ്രതികരണം. അങ്ങനെ പുറപ്പെട്ട അദ്ദേഹത്തിെൻറ ചേതനയറ്റ ശരീരമാണ് പിന്നീട് കൊടുങ്ങല്ലൂരിലെ വസതിയായ 'കരുണ'യിലെത്തിയത്. ആ ധൈഷണിക ജീവിതവും, ദർശനങ്ങളും ഉൾെക്കാണ്ട് പരസ്പരം താങ്ങായി ജീവിച്ച സ്േനഹനിധിയായ ജീവിതസഖി ഇൗയിടെയാണ് മരണ വഴിയേ യാത്രയായത്. ആ മഹനീയ ദാമ്പത്യം പോലെ 'കരുണ'യുടെ വളപ്പിൽ അടുത്തടുത്തായി ഇരുവരും അന്ത്യവിശ്രമം കൊള്ളുന്നു. സാമ്രാജ്യത്വവും, അധിനിവേശവും, ആഗോളീകരണവും, പണമുതലാളിത്തവും, ഫാഷിസവുമെല്ലാം കനലെരിയുന്ന വാക്കുകളായി പ്രഫ. എം.എൻ. വിജയൻ മലയാളിയുടെ ചിന്തകളിലേക്ക് പടർത്തി. രാഷ്ടീയത്തോടൊപ്പം, സാഹിത്യവും, സംസ്കാരവും, സാമൂഹ്യ വിഷയങ്ങളും ചരിത്രവും, കലയുമെല്ലാം പ്രഭാഷണവും അഭിമുഖവും സംവാദവും, ലേഖനങ്ങളും വിലപ്പെട്ട ഗ്രന്ഥങ്ങളുമായി ബഹുമുഖ പ്രതിഭാശാലിയായ വിജയൻ മനസ്സുകളിൽ ഇടംപിടിച്ചു. ആ ചിന്തകൾക്ക് മറ്റെന്നെേത്തക്കാളും പ്രസക്തി ഏറിയ കാലത്താണ് വേർപാടിെൻറ പത്താം വർഷം പിന്നിടുന്നത്. തിരുവനന്തപുരത്തും, തൃശൂരും, കോഴിക്കോട്ടും, കണ്ണൂരും, കൊടുങ്ങല്ലൂരും പ്രമുഖർ പെങ്കടുക്കുന്ന അനുസ്മരണ പരിപാടികൾ നടക്കും. ജന്മനാടായ കൊടുങ്ങല്ലൂരിൽ ഇൗമാസം 18ന് ദിവസം മുഴുവൻ നീളുന്ന അനുസ്മരണമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story