Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 10:37 AM IST Updated On
date_range 3 Oct 2017 10:37 AM ISTബി.എസ്.എൻ.എൽ മൊബൈൽ ഫോൺ ഭാരത്^1; ജിയോയെ വെല്ലുന്ന കോൾ^ഡാറ്റ പാക്കേജ്
text_fieldsbookmark_border
ബി.എസ്.എൻ.എൽ മൊബൈൽ ഫോൺ ഭാരത്-1; ജിയോയെ വെല്ലുന്ന കോൾ-ഡാറ്റ പാക്കേജ് തൃശൂർ: കേന്ദ്ര സർക്കാറിെൻറയും ടെലികോം മന്ത്രാലയത്തിെൻറയും പരിലാളന മുഴുവൻ റിലയൻസ് ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ മൊബൈൽ സേവന ദാതാക്കൾക്കായിട്ടും പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ മത്സരത്തിൽനിന്ന് പിറകോട്ടില്ല. ബി.എസ്.എൻ.എല്ലിെൻറ മൊബൈൽ ഫോൺ ഹാൻഡ്സെറ്റ് 'ഭാരത്-1' എന്ന പേരിൽ ഉടൻ പുറത്തിറങ്ങും. അതോടൊപ്പം, ആകർഷകമായ നിരക്കിൽ കോൾ-ഡാറ്റ പാക്കേജും ഉപഭോക്താക്കൾക്ക് നൽകി ജിയോക്ക് കനത്ത വെല്ലുവിളി ഉയർത്തുകയാണ് ലക്ഷ്യം. 1,500 രൂപക്ക് മൊബൈൽ ഹാൻഡ്സെറ്റ് പുറത്തിറക്കുന്ന ജിയോയെ നേരിടാൻ ബി.എസ്.എൻ.എല്ലും ഫോൺ ഇറക്കുന്നത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. മൈക്രോമാക്സുമായി ചേർന്നാവും 'ഭാരത്-1' പദ്ധതി അവതരിപ്പിക്കുക. 2,200 രൂപക്ക് ഹാൻഡ്സെറ്റ് നൽകാനാണ് തീരുമാനം. ഇതോടൊപ്പം പ്രതിമാസം 97 രൂപക്ക് സമയ പരിധിയില്ലാതെ കോളും ഡാറ്റയും നൽകുന്ന പദ്ധതിയുമുണ്ട്. ജിയോ 150 രൂപക്കാണ് ഇൗ പാക്കേജ് നൽകുന്നത്. ബി.എസ്.എൻ.എൽ ഫോർ-ജി ആദ്യമായി അവതരിപ്പിക്കുന്നത് കേരളത്തിലും ഒഡിഷയിലുമാകും. രണ്ടു മാസത്തിനകം ഫോർ-ജി വരും. ബി.എസ്.എൻ.എല്ലിനോട് ഏറ്റവും അനുകൂലമായി പ്രതികരിക്കുന്ന സർക്കിൾ എന്ന നിലക്കാണ് കേരളത്തെ തിരഞ്ഞെടുത്തത്. ഫോർ-ജിക്ക് വേണ്ടി 2100 മെഗാ ഹെർട്സിെൻറ പുതിയ സ്പെക്ട്രം ഒരുക്കിയിട്ടുണ്ട്. റിലയൻസ് ജിയോ മത്സരം കൊഴുപ്പിച്ചതോടെ പല മൊബൈൽ സേവന ദാതാക്കളും പിടിച്ചു നിൽക്കാൻ പാടുപെടുകയാണെങ്കിലും ബി.എസ്.എൻ.എല്ലിന് നേട്ടമാണ്. കഴിഞ്ഞ മാർച്ചിൽ മൊബൈൽ രംഗത്ത് ബി.എസ്.എൻ.എല്ലിെൻറ പങ്കാളിത്തം 8.6 ശതമാനം ആയിരുന്നത് ജൂലൈയിൽ 8.84 ശതമാനമായി. അതേസമയം, ബി.എസ്.എൻ.എല്ലിന് പിന്തുണ നൽകുന്നതിൽ കേന്ദ്ര സർക്കാറിെൻറ പിശുക്ക് കൂടുകയാണ്. പുതിയ ഉപകരണങ്ങൾ വാങ്ങാൻ ലളിതമായ വ്യവസ്ഥയിൽ വായ്പ അനുവദിക്കണമെന്നും സൗജന്യമായി ഫോർ-ജി സ്പെക്ട്രം അനുവദിക്കണമെന്നുമുള്ള ആവശ്യം േകന്ദ്രം തള്ളി. അതേസമയം, ബി.എസ്.എൻ.എല്ലിെൻറ ഉടമസ്ഥതയിലുള്ള 66,000 മൊബൈൽ ടവറുകളുടെ പരിപാലനത്തിന് ഉപ കമ്പനി രൂപവത്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇൗ കമ്പനി ക്രമേണ സ്വകാര്യ മൊബൈൽ ഒാപറേറ്റർമാരുെട ഇംഗിതത്തിന് വഴങ്ങുന്ന സ്ഥാപനമായി മാറുമെന്നും അതോടെ ബി.എസ്.എൻ.എല്ലിെൻറ നിലനിൽപ് അപകടത്തിലാവുമെന്നുമുള്ള ആശങ്ക ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story