Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാലയങ്ങൾ തന്നെ...

വിദ്യാലയങ്ങൾ തന്നെ പാഠപുസ്​തകമാകണം ^ മന്ത്രി രവീന്ദ്രനാഥ്​

text_fields
bookmark_border
വിദ്യാലയങ്ങൾ തന്നെ പാഠപുസ്തകമാകണം - മന്ത്രി രവീന്ദ്രനാഥ് ഒല്ലൂർ: ഒാരോ വിദ്യാലയങ്ങളും കുട്ടികൾക്കുള്ള പാഠപുസ്തകമായി മാറണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സ്കൂളുകളിൽ ജൈവ വൈവിധ്യ ഉദ്യാനം നിർമിക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഒല്ലൂർ വൈലോപ്പിള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. നാഷനൽ സർവിസ് സ്കീമി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനത്തി​െൻറ ഭാഗമായി സ്കൂളിലെ ഉദ്യാനത്തിൽ മന്ത്രി തൈ നട്ടു. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഒാഫിസർ കെ. സാബുക്കുട്ടൻ, എം.എസ്. ബീന, കെ. നിമ, െഎ.വി. സോമൻ, കൗൺസിലർമാരായ സി.പി. പോളി, സുരേഷ്നി സുരേഷ്, പ്രധാനാധ്യാപിക മറിന ജോസ്, പ്രിൻസിപ്പൽ വി.എസ്. വിജന, പി.ടി.എ പ്രസിഡൻറ് കെ. പീതാംബരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story