Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധിജയന്തി ആഘോഷിച്ച്...

ഗാന്ധിജയന്തി ആഘോഷിച്ച് നാട്

text_fields
bookmark_border
തൃശൂർ: നാട് ഗാന്ധിജയന്തി ആഘോഷിച്ചു. കോൺഗ്രസി​െൻറയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഉപവാസം, ശുചീകരണം തുടങ്ങിയവ നടന്നു. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രാർഥന സദസ്സും മണ്ഡലങ്ങളിൽ ഉപവാസവും സംഘടിപ്പിച്ചപ്പോൾ ഐ.എൻ.ടി.യു.സിയും സി.പി.എം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതിയും സിറ്റി പൊലീസും സ്റ്റുഡൻറ്സ് പൊലീസും പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായാണ് ഗാന്ധി ജയന്തി ആഘോഷിച്ചത്. എക്സൈസ് വകുപ്പ് ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. തൃശൂർ ടൗണ്‍ഹാളില്‍ പൊതുസമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍, ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ടി.വി. റാഫേല്‍, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര എന്നിവർ സംസാരിച്ചു. ഡി.സി.സി ഓഫിസില്‍ പ്രാർഥന സദസ്സ് മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. തേറമ്പിൽ രാമകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, എം.പി. ഭാസ്കരൻ നായർ, ഒ. അബ്ദുറഹിമാൻകുട്ടി, ടി.വി. ചന്ദ്രമോഹൻ, എം.കെ. അബ്ദുസ്സലാം, പി.എ. ബാലൻ, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, സുന്ദരൻ കുന്നത്തുള്ളി, ജെയിംസ് പെല്ലിശേരി, എ. പ്രസാദ്, പി.കെ. ജോൺ എന്നിവർ സംസാരിച്ചു. ജില്ലയിലെ 110 മണ്ഡലങ്ങളിലും 'ഗാന്ധിയിലേക്ക് മടങ്ങൂ' എന്ന മുദ്രാവാക്യവുമായി ഉപവാസം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം വിൽവട്ടത്ത് ടി.എൻ. പ്രതാപൻ നിർവഹിച്ചു. കേരള സര്‍വോദയ മണ്ഡലം ജില്ല കമ്മിറ്റി സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തില്‍ സ്മൃതി സംഗമവും സർവമത പ്രാർഥനയും സംഘടിപ്പിച്ചു. പി. ചിത്രന്‍ നമ്പൂതിരിപ്പാട്, ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ ശക്തൻ സ്റ്റാൻഡ് പരിസരം ശുചീകരിച്ചു. ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണൻ, മേഖല പ്രസിഡൻറ് വി.എ. ഷംസുദ്ദീൻ, മോഹനൻ നാടോടി, സൗത് മണ്ഡലം പ്രസിഡൻറ് ജോസ് ആൻറണി തട്ടിൽ, എം.എസ്. ഷാനവാസ്, സി.ജെ. സെയ്തലവി പൂത്തോൾ, കെ.എം. സുധീർ എന്നിവർ നേതൃത്വം നൽകി. വ്യാപാരി വ്യവസായി സമിതി തൃശൂര്‍ ഏരിയ കമ്മിറ്റി ജില്ല ആയുര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു. സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സേവ്യര്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.ജി. ശ്യാമള, ഡോ. പി.കെ. നേത്രദാസ്, സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ലെനിന്‍, ജില്ല ജോ. സെക്രട്ടറി ജോയ് പ്ലാശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റും തൃശൂർ വാക്കേഴ്സ് ക്ലബുമായി സഹകരിച്ച് സിറ്റി പൊലീസി​െൻറ നേതൃത്വത്തിൽ കോർപറേഷൻ സ്റ്റേഡിയം ശുചീകരിച്ചു. കമീഷണർ രാഹുൽ ആർ. നായർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ എൽതുരുത്ത് സ​െൻറ് അലോഷ്യസ് സ്കൂൾ ചാമ്പ്യൻമാരായി. കമീഷണർ പുരസ്കാരം സമ്മാനിച്ചു. ഐ.എം. വിജയൻ, പൊലീസ് ഓഫിസർമാരായ സി.ഐ കെ.സി. സേതു, വനിത സെൽ ഇൻസ്പെക്ടർ ബി. ശുഭാവതി, വാക്കേഴ്സ് ക്ലബ് പ്രസിഡൻറ് സുരേന്ദ്രൻ, എസ്.പി.സി നോഡൽ ഓഫിസർ പ്രദീപ് കുമാർ, സിറ്റി പൊലീസ് അസോസിയേഷൻ സെക്രട്ടറി ബിനു ഡേവിസ്, പ്രസിഡൻറ് എം.സി. ബിജു, വൈസ് പ്രസിഡൻറ് എ.സി. ബിനോയ് എന്നിവർ സംസാരിച്ചു. സി.എം.എസ്, തോപ്പ്, സ​െൻറ്തോമസ്, എൽത്തുരുത്ത്, സ​െൻറ് അലോഷ്യസ് എന്നീ സ്കൂളുകളിൽനിന്നുള്ള സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളാണ് പങ്കെടുത്തത്. എരവിമംഗലം കുമാരപുരം പാലസ് റോഡ് റസിഡൻറ്സ് അസോസിയേഷൻ റോഡും പരിസരവും ശുചീകരിച്ചു. പ്രസിഡൻറ് ആർ. സദാനന്ദൻ പിള്ള, സെക്രട്ടറി എൻ.ഡി. സത്യൻ, എം.ആർ. പുഷ്കരൻ, ശങ്കരനാരായണൻ, ഹരിരാജ, കെ. രാജഗോപാൽ എന്നിവർ നേതൃത്വം നൽകി. തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജ് എൻ.എസ്.എസ് യൂനിറ്റ് തൃശൂർ റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. സ്റ്റേഷൻ മാനേജർ കെ.ആർ. ജയകുമാർ ഉദ്‌ഘാടനം ചെയ്തു. അസി. പ്രഫ. അരുൺ ലോഹിതാക്ഷൻ, എൻ.എസ്.എസ് യൂനിറ്റ് സെക്രട്ടറി പി.ആർ. അനുഷ എന്നിവർ നേതൃത്വം നൽകി. ഗുരുവായൂർ, പൂങ്കുന്നം, ഇരിങ്ങാലക്കുട സ്റ്റേഷനുകളും വൃത്തിയാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story