Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപവാസവും മതസൗഹാർദ...

ഉപവാസവും മതസൗഹാർദ സദസ്സും

text_fields
bookmark_border
ചെറുതുരുത്തി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോൺഗ്രസ് വള്ളത്തോൾ നഗർ മണ്ഡലം കമ്മിറ്റി നടത്തി. ഡി.സി.സി നിർവാഹക സമിതി അംഗം എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് യു.എസ്. സുമോദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. കെ.എ. ജോസഫ്, പി.എ. അബ്ദുൽ ജബ്ബാർ, ഒ.യു. ബഷീർ, മനോജ് തൈക്കാട്ട്, രമ സുരേന്ദ്രൻ, കൃഷ്ണകുമാരി, രാധ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് പാഞ്ഞാൾ മണ്ഡലം കമ്മിറ്റിയുടെ ഉപവാസം രാമദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രാജൻ വെട്ടത്ത് അധ്യക്ഷത വഹിച്ചു. ജോണി മണിച്ചിറ, സി.വി. ഗോവിന്ദൻകുട്ടി, ഏല്യാമ്മ പി. വർക്കി, സി.എ. ഉസ്മാൻ, കെ.സി. ശിവദാസൻ, പി.പി. അബ്ദുറഹ്മാൻ, ടി.കെ. വാസുദേവൻ എന്നിവർ സംസാരിച്ചു. മുള്ളൂർക്കര: മുസ്ലിം യൂത്ത് ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി മുള്ളൂർക്കരയിൽ 'ഗാന്ധി മുതൽ ഗൗരി വരെ' പ്രതിഷേധ സദസ്സ് നടത്തി. മുസ്ലിം ലീഗ് ജില്ല ട്രഷറർ എം.പി. കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് റസാഖ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല പ്രസിഡൻറ് പി.എ. അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ, ഹസൈനാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story