Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 10:29 AM IST Updated On
date_range 2 Oct 2017 10:29 AM ISTഉയിർപ്പ് സാംസ്കാരിക യാത്രക്ക് സ്വീകരണം
text_fieldsbookmark_border
ചേലക്കര: ജില്ല ലൈബ്രറി കൗൺസിലിെൻറ ഉയിർപ്പ് സാംസ്കാരിക യാത്രക്ക് ചേലക്കരയിൽ സ്വീകരണം നൽകി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഫ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതിയംഗം ടി.കെ. വാസു, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ. ഹരി, ആരിഫ ബീവി, രാജൻ എലവത്തൂർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. ഗോപാലൻ, സംഘാടകസമിതി കൺവീനർ എം.എൻ. നീലകണ്ഠൻ എന്നിവർ സംസാരിച്ചു. ചേലക്കര മേഖലയിലെ സാഹിത്യകാരന്മാരായ കെ. മധുസൂദനൻ, ലീല നമ്പീശൻ, മോഹൻ ചേലക്കര, ശോഭ വെങ്ങാനല്ലൂർ, വാദ്യകലാകാരൻ ടി. ഗോപിനാഥൻ എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story