Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്വസിക്കുന്ന വായുവിന്​...

ശ്വസിക്കുന്ന വായുവിന്​ ജി.എസ്​.ടി ഇല്ലാത്തത്​ ഭാഗ്യം ^​കോടിയേരി

text_fields
bookmark_border
ശ്വസിക്കുന്ന വായുവിന് ജി.എസ്.ടി ഇല്ലാത്തത് ഭാഗ്യം -കോടിയേരി കുന്നംകുളം: മനുഷ്യൻ ശ്വസിക്കുന്ന വായുവിന് ജി.എസ്.ടി അടിച്ചേൽപിക്കാത്തത് ഭാഗ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വായുവി​െൻറ കണക്ക് അറിയാനുള്ള ഉപകരണം കണ്ടുപിടിക്കാത്തതിനാലാണ് ജി.എസ്.ടി ഏർപ്പെടുത്താത്തതെന്ന് അദ്ദേഹം പരിഹസിച്ചു. എൽ.ഡി.എഫ് ജനജാഗ്രത യാത്രക്ക് കുന്നംകുളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ഞെക്കിപ്പിഴിയുന്ന നയമാണ് ബി.ജെ.പി സർക്കാറിേൻറത്. പാചകവാതക വിലവർധന കേരളപ്പിറവി ദിനത്തിൽ മലയാളിക്ക് കേന്ദ്രസർക്കാറി​െൻറ സമ്മാനമാണ്. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. എൽ.ഡി.എഫ് സർക്കാറിനെ എതിർക്കുന്ന കാര്യത്തിൽ കുമ്മനവും ചെന്നിത്തലയും ഒരമ്മ പെറ്റ മക്കളാണ്. സാമൂഹികനീതി പ്രസംഗത്തിൽ ഒതുക്കുകയല്ല, നടപ്പാക്കുന്നതിലും സംസ്ഥാന സർക്കാർ മുന്നിലാണ്. 60 വയസ്സ്കഴിഞ്ഞവർക്ക് 1100 രൂപയാണ് പെൻഷൻ നൽകുന്നത്. ഇത്രയും തുക പെൻഷൻ നൽകുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. ജാതിവിവേചനം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് ഗോരക്ഷയാണ് മുദ്രാവാക്യം. മനുഷ്യരുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാത്ത യു.പിയിൽ പശുസംരക്ഷണത്തിന് ആംബുലൻസുണ്ട്. ഇതിനാൽ യു.പിക്കാർ പശുവായി ജനിക്കാനാണ് ആഗ്രഹിക്കുന്നത്. സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത രാജ്യമാക്കി ഇന്ത്യയെ മോദി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.െഎ നിയോജകമണ്ഡലം സെക്രട്ടറി കെ.ടി. ഷാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി എ.സി. മൊയ്തീൻ, സത്യൻ മൊകേരി, പി.കെ. രാജൻ, സ്കറിയ തോമസ്, ടി.കെ. വാസു, എം.എൻ. സത്യൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story