Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:36 AM IST Updated On
date_range 3 Nov 2017 10:36 AM ISTഅഴീക്കോട് ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്രവര്‍ത്തനസജ്ജമാക്കുന്നു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: പ്രവർത്തനം നിലച്ച അഴീക്കോട് ശാസ്ത്ര സാേങ്കതിക മ്യൂസിയം പ്രവർത്തന സജ്ജമാക്കാൻ തീരുമാനം. ഇ.ടി.ടൈസൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്. അമ്പത് ലക്ഷത്തോളം വിലവരുന്ന ആധുനിക ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളില്‍ ചിലത് പ്രവര്‍ത്തനം നിലച്ചിരുന്നു. മ്യൂസിയത്തിലെ ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് വിദ്യാർഥികള്‍ക്ക് ശാസ്ത്ര പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നൽകും. ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള എസ്റ്റിമേറ്റ് ക്യുറേറ്റര്‍ അവതരിപ്പിച്ചു. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് എം.എല്‍.എ ഉറപ്പ് നല്‍കി. ഡിസംബര്‍ ഒന്നു മുതല്‍ വിദ്യാലയങ്ങള്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കാനുള്ള സമയം ബുക്ക് ചെയ്യാം. മ്യൂസിയത്തില്‍ നടക്കുന്ന ശാസ്ത്ര പ്രവര്‍ത്തനങ്ങളിലടങ്ങിയ ബ്രോഷര്‍ നവംബര്‍ 20ന് പ്രസിദ്ധീകരിക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ എറിയാട് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷെൻറ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും. മ്യൂസിയത്തിെൻറ വികസനത്തിനായി തയാറാക്കിയ വിശദമായ രൂപരേഖ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് ഡിസംബര്‍ ഒന്നിന് സമര്‍പ്പിക്കും. ഇവിടെയുള്ള ആധുനിക ടെലിസ്കോപ് ഉപയോഗിച്ചുള്ള വാനനിരീക്ഷണ ക്ലാസുകള്‍, നാട്ടുകാര്‍ക്ക് ശാസ്ത്ര അവബോധം ഉണ്ടാക്കുന്ന ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലയെ പ്രധാന ശാസ്ത്ര സാങ്കേതിക കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ആവിഷ്കരിച്ചു. യോഗത്തിൽ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനന്‍ അധ്യക്ഷത വഹിച്ചു . നിയോജക മണ്ഡലത്തിെൻറ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ അക്ഷരകൈരളിയുടെ ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സയന്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വേണ്ടി രൂപവത്കരിച്ച സയന്‍ഷ്യയുടെ പ്രവര്‍ത്തകർ യോഗത്തില്‍ പങ്കെടുത്തു. താന്ന്യത്ത് കഞ്ചാവ് വിൽപന നടത്തിയ യുവാവ് അറസ്്റ്റിൽ വാടാനപ്പള്ളി: താന്ന്യം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ കൂരിക്കുഴി പണിക്കവീട്ടില്‍ ഇജാസിനെ 14 പാക്കറ്റ് നീലച്ചടയന്‍ ഇനത്തിലെ കഞ്ചാവ് സഹിതം അറസ്റ്റ്ചെയ്തു. പഴനിയില്‍നിന്ന്‍ കഞ്ചാവ് കൊണ്ടുവന്ന് കച്ചവടം നടത്തുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി എക്സൈസ് അറിയിച്ചു. തീരദേശ മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം നടത്തുന്നുണ്ടെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. കഞ്ചാവ് പൊതിയാന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം പേപ്പറുകളും ഉപകരണങ്ങളും കണ്ടെടുത്തു. റേഞ്ചിെൻറ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ ക്ലബിെൻറ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും കൂടുതല്‍ രഹസ്യവിവരങ്ങള്‍ ലഭിക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ജിജി പോള്‍ പറഞ്ഞു. പ്രിവൻറീവ് ഓഫിസര്‍ കെ.എസ്. സതീഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.കെ. വത്സന്‍, കെ.കെ. രാജു, വി.വി. കൃഷ്ണകുമാര്‍, കെ.വി. സുരേന്ദ്രന്‍, പി. ശശികുമാര്‍, വി.ആര്‍. ജോര്‍ജ്, സി.എന്‍. അരുണ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story