Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോക്​ടർമാ​ർക്കെതിരെ...

ഡോക്​ടർമാ​ർക്കെതിരെ നടപടി മെഡിക്കൽ റിപ്പോർട്ട്​ വന്നശേഷം മാത്രം –കോടതി

text_fields
bookmark_border
കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ചെന്ന കേസിൽ ആരോപണവിധേയരായ ഡോക്ടർമാർക്കെതിരെ മെഡിക്കൽ ബോർഡി​െൻറ റിപ്പോർട്ട് വന്നശേഷം മാത്രമേ നടപടി പാടുള്ളൂവെന്ന് ഹൈകോടതി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരായ പാട്രിക് പോൾ, ശ്രീകാന്ത് വലസപ്പള്ളി, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ബിലാല്‍ അഹമ്മദ് എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് ഉത്തരവ്. ഹരജിക്കാർ ഡോക്ടര്‍മാരാണെന്നും നിലവിൽ ഇവരെ പ്രതികളാക്കിയിട്ടില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ട് കോടതി പരിഗണിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് പ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവന്നാൽ ക്രിമിനല്‍ നടപടി ചട്ടം 41എ പ്രകാരം നോട്ടീസ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. വാഹനാപകടത്തിൽ തലക്ക് മാരക പരിക്കേറ്റ മുരുകനെ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആറ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സ ലഭിച്ചില്ല. പിന്നീട് മുരുകൻ മരിച്ചു. സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്തു. മെഡിക്കൽ ബോർഡി​െൻറ റിപ്പോർട്ട് വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി തീരുമാനമെടുക്കുമെന്ന പൊലീസി​െൻറ വിശദീകരണത്തെത്തുടർന്നാണ് ഹരജി തീർപ്പാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story