Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:33 AM IST Updated On
date_range 3 Nov 2017 10:33 AM IST'പടയൊരുക്കം' പൊതുസമ്മേളനം
text_fieldsbookmark_border
പഴഞ്ഞി: കാട്ടകാമ്പാൽ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്രയുടെ പ്രചാരണാർഥം നടത്തിയ പൊതുസമ്മേളനം കുന്നംകുളം നിയോജക മണ്ഡലം 'പടയൊരുക്കം' സ്വാഗതസംഘം ചെയർമാനും കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമായ കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ എം.എസ്. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം ചെയർമാൻ പി.ആർ.എൻ. നമ്പീശൻ, ഡി.സി.സി സെക്രട്ടറി സി.ഐ. ഇട്ടിമാത്യു, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഇ.പി. ഖമറുദ്ദീൻ, ലീഗ് നേതാക്കളായ മൊയ്തുണ്ണി, ഇ.എം. കുഞ്ഞിമോൻ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി എം.എ. അബ്ദുൽ റഷീദ്, സഹകരണ ബാങ്ക് പ്രസിഡൻറ് ശശിധരൻ കണ്ടംപള്ളി, മൾട്ടി പർപസ് സംഘം പ്രസിഡൻറ് വി.സി. ലത്തീഫ്, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ജിഷാർ കോേട്ടാൽ, പ്രവാസി കോൺഗ്രസ് നേതാക്കളായ സിദ്ദീഖ് പെരുംതുരുത്തി, വി.കെ. മുഹമ്മദ്, ക്ഷീരസംഘം പ്രസിഡൻറ് അൻവർ ഇഞ്ചിക്കാലായിൽ, കോൺഗ്രസ് നേതാക്കളായ എൻ.കെ. അബ്ദുൽ മജീദ്, എൻ.എം. റഫീഖ്, കെ.എം. ബെന്നി, സാംസൺ വാഴപ്പുള്ളി, സി.ജി. നായർ, വിജയ ഗോപി, അനിത മുരളി, സ്മിത ഷാജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story