Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:33 AM IST Updated On
date_range 3 Nov 2017 10:33 AM ISTമെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
അഴീക്കോട്: ഗ്രാമീണ വായനശാല തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജിെൻറ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അഴീക്കോട് ഗവ. യു.പി സ്കൂളില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അംബിക ശിവപ്രിയന്‍, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ഡോ. സീമജ, ഡോ. വിനുരാജ് എന്നിവർ പരിശോധന നടത്തി. പഞ്ചായത്തംഗങ്ങളായ ജ്യോതി സുനില്‍, പ്രസീന റാഫി, അഴീക്കോട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.എ. കരുണാകരന്‍, ഗവ. യു.പി സ്കൂള്‍ പി.ടി.എ പ്രസിഡൻറ് പി.കെ. സൈഫുദ്ദീന്‍, വായനശാല സെക്രട്ടറി നജ്മല്‍ ഷക്കീര്‍, വൈസ് പ്രസിഡൻറ് കെ.എം. ഷൈലപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ദിജി, അബ്ദുൽ മാലിക്, എം.എ. ശാന്ത, എറിയാട് കേരളവര്‍മ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഭുവനേശ്വരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story