Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന് മർദനം; നാലംഗ സംഘത്തെ ജുവനൈൽ ഹോമിലടച്ചു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിനെ മർദിച്ച കൗമാരക്കാരായ നാലുപേരെ വധശ്രമത്തിന് കേസെടുത്ത് ജുവനൈൽ ഹോമിലടച്ചു. അഴീക്കോട് മേനോൻബസാർ, മുനക്കൽ ബീച്ച് നിവാസികളായ നാലംഗ സംഘത്തെയാണ് തൃശൂർ ജുവനൈൽ കോടതി റിമാൻഡ് ചെയ്തത്. എറിയാട് പഞ്ചായത്തംഗം വിൻസിയുടെ ഭർത്താവ് ബൈജുവാണ് സംഘത്തിെൻറ ആക്രമണത്തിനിരയായത്. മകളെ നിരന്തരം ശല്യം ചെയ്യുന്നത് വിലക്കാൻ ശ്രമിച്ചതിനാണ് പിതാവ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ഞായാറാഴ്ച അഴീക്കോട് മേനോൻ ബസാറിൽവെച്ചാണ് സംഭവം. ഇരുമ്പ് വടി, സ്റ്റീൽ വള തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ശിരസ്സിലും, മുഖത്തും സാരമായി പരിക്കേറ്റ നിലയിലാണ് ബൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി തുന്നലുകൾ ഇടേണ്ടിവന്നു. അക്രമി സംഘത്തിൽ രണ്ടുപേർ പ്ലസ് ടു വിദ്യാർഥികളാണ്. മറ്റ് രണ്ടുപേർ പണിക്ക് പോകുന്നവരും. കഞ്ചാവ് ഉപയോഗിക്കുന്ന ഇവർ ആക്രമണത്തിന് ശേഷം ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ എസ്.െഎ കെ.ജെ. ജിനേഷിെൻറ നേതൃത്വത്തിലാണ് ഇവരെ അറസ്്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story