Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:33 AM IST Updated On
date_range 3 Nov 2017 10:33 AM ISTമുതുവറ സെൻറർ നവീകരണം തുടങ്ങി
text_fieldsbookmark_border
തൃശൂർ: മുതുവറ സെൻററിലെ സംസ്ഥാന പാത കോണ്‍ക്രീറ്റ് ടൈല്‍ ഉപയോഗിച്ച് നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മൂന്നര കോടി രൂപയാണ് അനുവദിച്ചത്. റോഡിെൻറയും കാനയുടെയും ലെവല്‍സ് എടുക്കുന്ന നടപടി രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കി ചീഫ് എൻജിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയശേഷം കാന നിർമാണം തുടങ്ങും. നേരത്തേ, ഒരു വ്യക്തിയുമായി പൊതുമരാമത്ത് വകുപ്പിന് ഉണ്ടായ തര്‍ക്കം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഒത്തുതീര്‍പ്പാക്കി. ഒരു വശത്ത് ഏഴര മീറ്റര്‍ വീതിയില്‍ റോഡും ഒന്നര മീറ്റര്‍ വീതിയില്‍ കാനയുമാണ് നിർമിക്കുന്നത്. റോഡിെൻറയും കാനയുടെയും നിർമാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം സോളാര്‍ തെരുവുവിളക്കുകള്‍, വാര്‍ത്തവിനിമയ സൗകര്യമുള്ള ബസ് വെയിറ്റിങ് ഷെഡ് തുടങ്ങിയവ നിർമിക്കും. പൊതുമരാമത്ത് മന്ത്രി കലക്ടര്‍ക്ക് നല്‍കിയ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് ആസ്തി വികസന പദ്ധതികളുടെ ചുമതല കലക്ടര്‍മാര്‍ക്ക് കൈമാറിയ ശേഷം ആദ്യമായി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പ്രവൃത്തിയാണിത്. പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ കലക്ടര്‍ തയാറാക്കിയിട്ടുണ്ടെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story