Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:33 AM IST Updated On
date_range 3 Nov 2017 10:33 AM ISTഹോമിയോപ്പതി ആശുപത്രി കെട്ടിടം ഉദ്ഘാടനം
text_fieldsbookmark_border
തൃശൂർ: എ.കെ. ആൻറണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുറനാട്ടുകര പാരിക്കാട് ഹോമിയോപ്പതി ആശുപത്രി കെട്ടിടം അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി മണ്ഡലത്തിലെ മൂന്ന് പദ്ധതികള്‍ക്കാണ് ആൻറണി 50 ലക്ഷം രൂപ അനുവദിച്ചത്. അടാട്ട് പഞ്ചായത്ത് ചിറ്റിലപ്പിള്ളി ആശ്രയ ഭവെൻറ മുകളില്‍ 10 ലക്ഷം രൂപ ഉപയോഗിച്ച് ഹാളും ഹോമിയോപ്പതി ആശുപത്രി കെട്ടിടത്തിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കോലഴി പഞ്ചായത്തിന് അനുവദിച്ച 25 ലക്ഷം രൂപ കൊണ്ട് വലിയപറമ്പ് ജവഹര്‍ കോളനി സാംസ്കാരിക നിലയത്തിെൻറ ശിലാസ്ഥാപനം എം.എല്‍.എ നിർവഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ഒ. ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. എ. കൗശിഗന്‍ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം അജിത കൃഷ്ണന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി. എടക്കളത്തൂര്‍, വൈസ് പ്രസിഡൻറ് സുമ ഹരി, സി.വി. കുര്യാക്കോസ്, കെ. ജയലക്ഷ്മി, ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.ബി. വല്‍സലന്‍ , ഷൈലജ ശ്രീനിവാസന്‍, സി.ആര്‍. രാധാകൃഷ്ണന്‍, കെ.പി. സുനില്‍ കുമാര്‍, ശോഭ ജയദാസ്, ടി.ആര്‍. ജയചന്ദ്രന്‍, പി. രാജേശ്വരന്‍, ടി.ഡി. വില്‍സണ്‍, വാസന്തി ദാമോദരന്‍, പി.ജെ. സണ്ണി, ഡോ. സജ്ജന.എം.എസ്, അനിത ശ്രീധരന്‍, രമണി വാസുദേവ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story