Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോളാർ കമീഷൻ...

സോളാർ കമീഷൻ റിപ്പോർട്ട് അഡൽറ്റ്​സ് ഒൺലി ^കോടിയേരി

text_fields
bookmark_border
സോളാർ കമീഷൻ റിപ്പോർട്ട് അഡൽറ്റ്സ് ഒൺലി -കോടിയേരി വടക്കാഞ്ചേരി: സോളാർ കമീഷൻ റിപ്പോർട്ട് അഡൽറ്റ്സ് ഒൺലി എന്നെഴുതി പുറത്തിറക്കേണ്ട ഗതികേടാണ് സർക്കാറിനുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് ജനജാഗ്രത യാത്രക്ക് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റുകാർ പിന്നിട്ട വഴികളെകുറിച്ച് മറക്കുന്നവരല്ലെന്ന് കേരളത്തിലെ ഇടതുഭരണം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് --ബി.ജെ.പി. അവിശുദ്ധ കൂട്ടുകെട്ട് ഇടതു സർ ക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചരക്കുസേവന നികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിച്ചും പശുവി​െൻറ പേരിൽ മനുഷ്യക്കുരുതി നടത്തിയും ബി.ജെ.പി ജനദ്രോഹനയങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരായ എ.സി. മൊയ്തീൻ, സി.രവീന്ദ്രനാഥ്, സി.പി.ഐ നേതാക്കളായ സത്യൻ മൊകേരി, കെ.പി.രാജേന്ദ്രൻ, ജാഥാംഗങ്ങളായ പി.കെ. രാജൻ, സ്കറിയ തോമസ് , സി.പി.എം നേതാക്കളായ സേവ്യർ ചിറ്റിലപ്പിള്ളി, എ.പത്നാഭൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story