Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാവക്കാട്​ നഗരസഭ...

ചാവക്കാട്​ നഗരസഭ പദ്ധതികൾക്ക്​ പണം അനുവദിച്ചു

text_fields
bookmark_border
ചാവക്കാട്: നഗരസഭ പദ്ധതികൾ ഭേദഗതി വരുത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു. ധനകാര്യ ഗ്രാൻറ് കമീഷനിൽനിന്ന് ലഭിച്ച 40 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ഈ സാമ്പത്തിക വർഷത്തിലെ ചില പദ്ധതികളിൽ ഭേദഗതി വരുത്തുക. ചാവക്കാട് താലൂക്ക് ആശുപത്രി നവീകരണത്തിന് 10 ലക്ഷം, പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റ് യന്ത്രം വാങ്ങുന്നതിന് അഞ്ച് ലക്ഷം, പൊലീസ് സ്റ്റേഷൻ ആശുപത്രി റോഡിൽ കോൺക്രീറ്റ് കാന നീട്ടൽ, കവറിങ് സ്ലാബ് നിർമാണം എന്നിവക്ക് ഒമ്പത് ലക്ഷം, പുന്ന-കോഴിക്കുളങ്ങര-അമ്പലം റോഡിൽ സംരക്ഷണഭിത്തി നിർമാണത്തിനായി 10 ലക്ഷം എന്നിങ്ങനെ െചലവഴിക്കാനാണ് തീരുമാനം. 2017-18 സാമ്പത്തിക വർഷത്തിൽ ടാർ ഉപയോഗിച്ച് നടത്തുന്ന നിർമാണപ്രവൃത്തികൾക്ക് നഗരസഭ നേരിട്ട് ബിറ്റുമിൻ വാങ്ങി നൽകുന്നതിനും തീരുമാനിച്ചു. ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. മധ്യമേഖലാതല പ്രവാസി ബന്ധു സംഗമം ചാവക്കാട്: കേരള സർക്കാറി​െൻറ വികസനപ്രവർത്തനങ്ങൾക്ക് കിഫ്ബിയിലേക്ക് പണം കണ്ടെത്തുന്നതിന് കെ.എസ്.എഫ്.ഇ വഴി പ്രവാസി ചിട്ടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന് മുന്നോടിയായി നടത്തുന്ന മധ്യമേഖലാതല പ്രവാസി ബന്ധു സംഗമം വ്യവസായ മന്ത്രി എ.സി. മൊയ്തീൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നരക്ക് ചാവക്കാട് വ്യാപാരഭവനിലാണ് ചടങ്ങ്. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ പങ്കെടുക്കും. സംഘാടകസമിതി ചെയർമാൻ എൻ.കെ. അക്ബർ, എ.സി. ആനന്ദൻ, കെ.എസ്.എഫ്.ഇ തൃശൂർ അസി. ജനറൽ മാനേജർ ആർ. രാജു, വി.യു. പ്രസന്ന, ഷഫീഖ് അഹമ്മദ്, അജി കെ. കരീം, ശ്യാമള കുമാരി, സി.കെ. പാശൻ, ഒ.എ. രാധാകൃഷ്ണൻ, വേണി പിള്ള, എസ്. ഷാജി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story