Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:29 AM IST Updated On
date_range 3 Nov 2017 10:29 AM ISTമർദനത്തിനെതിരെ പ്രതിഷേധം
text_fieldsbookmark_border
പാവറട്ടി: വെന്മെനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ മർദിച്ച ചാവക്കാട് പൊലീസ് നടപടിയിൽ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. എം.എസ്.എഫ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം മുസ്‌ലിം യൂത്ത് ലീഗ് മണലൂർ നിയോജക മണ്ഡലം പ്രസിഡൻറ് നിസാർ മരുതയൂർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണലൂർ നിയോജക മണ്ഡലം പ്രസിഡൻറ് സി.പി. ജുനൈസ് അധ്യക്ഷത വഹിച്ചു. ഷെഫീഖ് വെൻമേനാട്, സൽമാൻ ചെമ്പയിൽ, പി.എ. ഷറഫുദ്ദീൻ, എം.എ. മുഹ്സിൻ, എം.എ. സ്വാലിഹ്, പി.എ. റമീസ്, തഖ്ലിം മുസ്താഖ് വാടനപ്പള്ളി, ആർ.എച്ച്. ഹാഷിം, നാസർ വാക, ഫവാസ് വാക, എം.എ. അനസ്, മുഹമ്മദ് റബീബ് എന്നിവർ സംസാരിച്ചു. പാവറട്ടി: കെ.എസ്.യു മണലൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ചാവക്കാട് സ്റ്റേഷനിൽ ഇടിമുറിയുണ്ടെന്നും മർദനത്തിന് നേതൃത്വം നൽകിയത് പൊലീസിലെ ക്രിമിനലുകളാണെന്നും കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് നിഖിൽ ജോൺ ആരോപിച്ചു. വിനായകനെ മർദിച്ച അതേരീതിയിൽ കാലിനടിയിൽ ലാത്തികൊണ്ടാണ് അടിച്ചിട്ടുള്ളത്. മർദനമേറ്റ വിദ്യാർഥികളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ച് ആശുപത്രി സൂപ്രണ്ട് ഗുരുതര കൃത്യവിലോപമാണ് നടത്തിയതെന്നും കെ.എസ്.യു ആരോപിച്ചു. കെ.എസ്.യു നേതാക്കളായ തബ്ഷിർ മഴുവഞ്ചേരി, ഷഫ്നാബ് മുല്ലശ്ശേരി, ഹിജാസ് എന്നിവർ സംസാരിച്ചു. പാവറട്ടി: സെൻററിൽ വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. എസ്.ഡി.പി.െഎ നേതാക്കളായ ഫൈസൽ പോക്കാക്കില്ലത്ത്, ലുക്മാൻ കൈതമുക്ക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story