Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനുകൂല്യ വിതരണ മേള...

ആനുകൂല്യ വിതരണ മേള മാറ്റിയതിൽ പ്രതിഷേധം

text_fields
bookmark_border
തൃശൂർ: നിർമാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യ വിതരണ മേള മാറ്റിയത് തൊഴിലാളികളോടുള്ള അവഹേളനവും അവഗണനയുമാണെന്ന് കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.സി. തോമസും ജനറൽ സെക്രട്ടറി കുട്ടൻ പുളിക്കലാനും പറഞ്ഞു. ഒന്നര വർഷമായി മുടങ്ങിയ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനാണ് വ്യാഴാഴ്ച മേള നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിനുള്ള അറിയിപ്പ് നൽകുകയും തയാറെടുപ്പ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. പെൻഷൻ, ചികിത്സ-വിവാഹ സഹായം, പഠന സഹായം എന്നിവക്കായി നൂറുകണക്കിന് തൊഴിലാളികൾ മാസങ്ങളായി കാത്തിരിക്കുകയാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story