Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിയ്യൂർ ജയിലിൽ ഇനി...

വിയ്യൂർ ജയിലിൽ ഇനി വർണം നിറയും

text_fields
bookmark_border
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ ഇനി വർണമനോഹരമാകും. തടവറക്കുള്ളിലും കവാടത്തിലും മതിലുകളിലുമെല്ലാം വർണച്ചിത്രങ്ങൾ നിറയും. പെയിൻറിങ് പഠിച്ച് ഇറങ്ങിയ 51 അന്തേവാസികളാണ് ജയിലിന് വർണമേകുന്നത്. ഏഷ്യൻ പെയിൻറ്സി​െൻറ അക്കാദമി നടത്തിയ കോഴ്സിൽ കളറിങ്, കളർ മിക്സിങ്, ഡിസൈനിങ് എന്നിവയിലായിരുന്നു പരിശീലനം. 15 ദിവസം നീണ്ട കോഴ്സിൽ എസ്. സഞ്ജു ക്ലാസുകൾ നയിച്ചു. കോഴ്സ് പൂർത്തിയാക്കിയവർക്ക് ജയിൽ സൂപ്രണ്ട് എം.കെ. വിനോദ്കുമാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഏഷ്യൻ പെയിൻറ്സ് െകാമേഴ്സ്യൽ മാനേജർ എം.ജി. സുരേഷ് അധ്യക്ഷത വഹിച്ചു. ജോയൻറ് സൂപ്രണ്ട് സുനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് കെ. അശോകൻ, വെൽഫെയർ ഒാഫിസർ ഒ.ജെ. തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story