Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള കലാമണ്ഡലത്തിൽ...

കേരള കലാമണ്ഡലത്തിൽ മാതൃവന്ദനം

text_fields
bookmark_border
ചെറുതുരുത്തി: കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ച് വള്ളത്തോളി​െൻറ 'മാതൃവന്ദനം' കവിത കേരള കലാമണ്ഡലം നൃത്തവിഭാഗം അവതരിപ്പിച്ചു. കൂത്തമ്പലത്തിൽ 60 നർത്തകികൾ മോഹിനിയാട്ടം രൂപത്തിലാണ് അവതരിപ്പിച്ചത്. സിന്ധുഭൈരവി രാഗത്തിൽ സംഗീതം ചെയ്ത വന്ദിപ്പിൻ മാതാവിനെ.. എന്ന് തുടങ്ങുന്ന കവിതക്ക് വാണി വേണുഗോപാലും ഗായത്രിയും ചേർന്ന് ശബ്ദം നൽകി. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ.രാഘവൻ പയ്യനാട് മുഖ്യപ്രഭാഷണം നടത്തി. ഡോ. സി.എം. നീലകണ്ഠൻ, ഡോ.വി.കെ. വിജയൻ, വള്ളത്തോൾ വാസന്തി മേനോൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story