Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലയാള ദിനാചരണവും...

മലയാള ദിനാചരണവും കലോത്സവ ക്ഷണപ്പത്രിക പ്രകാശനവും

text_fields
bookmark_border
കയ്പമംഗലം: പെരിഞ്ഞനത്ത് നടക്കുന്ന വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവ സംഘാടക സമിതി ആഭിമുഖ്യത്തിൽ മലയാള ദിനാചരണവും കലോത്സവ ക്ഷണപ്പത്രിക മുഖചിത്രത്തി​െൻറ പ്രകാശനവും നടത്തി. പെരിഞ്ഞനം ആർ.എം.വി.എച്ച് സ്കൂളിൽ ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സായിദ മുത്തുക്കോയ അധ്യക്ഷത വഹിച്ചു. വലപ്പാട് എ.ഇ.ഒ ടി.ഡി. അനിതകുമാരി മലയാളദിന സന്ദേശം നൽകി. സി.കെ. ബിജോയ്, ടി.പി. രഘുനാഥ്, പി.വി. സുദീപ് കുമാർ, ഡോ.ആർ. അനിൽ കുമാർ, ബി. ബീബ, എം.എ. സാദിഖ് എന്നിവർ സംസാരിച്ചു. തൃത്തല്ലൂർ കമല നെഹ്റു ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗോപിക നന്ദനയാണ് മുഖചിത്രം തയാറാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story