Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎടത്തിരുത്തിയിൽ...

എടത്തിരുത്തിയിൽ -മാലിന്യസംസ്കരണ പദ്ധതി തുടങ്ങി

text_fields
bookmark_border
ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ ഹരിതകേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശുചിത്വ -മാലിന്യ സംസ്കരണ പദ്ധതി തുടങ്ങി. ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും തുണിസഞ്ചി വിതരണം, എല്ലാ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ, ഹരിതകർമ സേന എന്നീ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. പദ്ധതി രൂപരേഖ തയാറാക്കുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ.വി. സതീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീത മോഹൻദാസ്, ടി.വി. മനോഹരൻ, രഞ്ജിനി സത്യൻ, പഞ്ചായത്ത് സെക്രട്ടറി പി.വൈ. സാജിത, സി.എൻ. ഷിനിൽ, വി.കെ. ജ്യോതിപ്രകാശ് എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ, ശ്രീലാൽ എന്നിവർ ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story