Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൗട്ട് ആൻഡ് ഗൈഡ്സ്...

സ്കൗട്ട് ആൻഡ് ഗൈഡ്സ് കാംബോരിറ്റ്

text_fields
bookmark_border
തൃപ്രയാർ: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ പതിമൂന്നാമത് കാംബോരിറ്റ് രണ്ട് മുതൽ അഞ്ച് വരെ നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 60 സ്കൂളുകളിൽനിന്ന് 1100 കുട്ടികൾ പങ്കെടുക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, ഗീത ഗോപി, ഇ.ടി. ടൈസൺ, മുരളി പെരുനെല്ലി എന്നിവർ പങ്കെടുക്കും. വൈകീട്ട് നാലിന് കാംബോരിറ്റ് റാലി നടക്കും. സി.ബി. ജെലിൻ, പി.ഐ. ലാസർ, കെ.എ. ഷൗക്കത്തലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story