Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:36 AM IST Updated On
date_range 2 Nov 2017 10:36 AM ISTക്ഷീരകൃഷി വികസിപ്പിക്കും
text_fieldsbookmark_border
വടക്കേക്കാട്: പഞ്ചായത്തിൽ ക്ഷീരകൃഷി വികസനത്തിന് പ്രോത്സാഹനം നൽകാൻ കർഷക സമ്പർക്ക പരിപാടിയിൽ തീരുമാനം. വൈലത്തൂർ ക്ഷീരസംഘവും ചാവക്കാട് ബ്ലോക്ക് ക്ഷീര വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഒാഫിസർ വി.ജെ. റീന 'ക്ഷീരമേഖലയിലെ പ്രതിസന്ധികളും പരിഹാരങ്ങളും' വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. ഹൈദരലി, വാർഡ് അംഗങ്ങളായ ആമിനു കരീം, വിനോദ് എന്നിവർ സംസാരിച്ചു. ക്ഷീരസംഘം പ്രസിഡൻറ് കൊടമന രവീന്ദ്രനാഥ് സ്വാഗതവും വീട്ടിക്കുഴി സതീരത്നം നന്ദിയും പറഞ്ഞു. ക്ഷീരകൃഷി വികസനത്തിെൻറ ഭാഗമായി പഞ്ചായത്തിലെ ഇതര പ്രദേശങ്ങളിൽ സംഘങ്ങൾ രൂപവത്കരിക്കും. 30 പശുക്കളെ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story