Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:32 AM IST Updated On
date_range 2 Nov 2017 10:32 AM ISTഅകമലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തുടങ്ങി; സി.പി.എം, -കോൺഗ്രസ് സംഘർഷം; കുത്തിയിരിപ്പ് സമരവുമായി എം.എൽ.എ
text_fieldsbookmark_border
വടക്കാഞ്ചേരി: സംസ്ഥാന പാതയോരത്ത് അകമലയിലെ കൈയേറ്റങ്ങൾ പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിക്കൽ തുടങ്ങി. പ്രദേശത്ത് സി.പി.എം, -കോൺഗ്രസ് സംഘർഷം. ഒഴിപ്പിക്കൽ പക്ഷപാതപരമെന്ന് ആരോപിച്ച് അനിൽ അക്കര എം.എൽ.എ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. സംസ്ഥാന പാതയിലെ വാഴക്കോട് മുതൽ അകമല കുന്ന് വരെ അര കിലോമീറ്റർ റോഡരികിലെ കൈയേറ്റങ്ങളാണ് ബുധനാഴ്ച വൈകീട്ട് മൂന്നോടെ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഒഴിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം-, കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. വടക്കാഞ്ചേരി എസ്.ഐ കെ.സി. രതീഷിെൻറ നേതൃത്വത്തിൽ പൊലീസെത്തി സ്ഥിതി ശാന്തമാക്കി. തുടർന്ന് സ്ഥലത്തെത്തിയ അനിൽ അക്കര എം.എൽ.എ ഒഴിപ്പിക്കൽ പക്ഷപാതപരമാണെന്ന് ആരോപിച്ച് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. െകെയേറ്റങ്ങൾ മുഖം നോക്കാതെ ഒഴിപ്പിക്കുമെന്ന പൊതുമരാമത്ത് അധികൃതരുടെ ഉറപ്പിൽ എം.എൽ.എ സമരം നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story